മുംബൈയില്‍ 28 മലയാളി നഴ്‌സുമാര്‍ക്കും ഒരു ഡോക്ടര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു

Update: 2020-04-18 05:16 GMT

മുംബൈ: മുംബൈയില്‍ ജസ്‌ലോക് ആശുപത്രിയില്‍ 28 മലയാളി നഴ്‌സുമാര്‍ക്കും ഒരു ഡോക്ടര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. ആശുപത്രിയിലെ നാല് മലയാളി നഴ്‌സുമാര്‍ക്ക് നേരത്തേ രോഗം കണ്ടെത്തിയിരുന്നു. ഇവരില്‍നിന്നാണ് മറ്റുള്ളവര്‍ക്കും വൈറസ് പകര്‍ന്നതെന്നാണ് സൂചന. നേരത്തേ ബോംബെ ആശുപത്രിയിലെ 12 ആരോഗ്യപ്രവര്‍ത്തകര്‍ക്കു കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതില്‍ രണ്ടു മലയാളികളാണ്. ഒരാള്‍ ഡോക്ടറും മറ്റൊരാള്‍ നഴ്‌സുമാണ്. മഹാരാഷ്ട്രയില്‍ ഇതുവരെ 100ലേറെ മലയാളി ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് കൊവിഡ് രോഗം സ്ഥിരീകരിച്ചത്.


Tags:    

Similar News