തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രണ്ടുപേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 14 പേര്‍ക്ക് രോഗം ഭേദമായി. കാസര്‍കോട്, മലപ്പുറം ജില്ലകളിലാണ് ഓരോ കൊവിഡ് കേസുകള്‍ റിപോര്‍ട്ട് ചെയ്തത്. ഇതില്‍ ഒരാള്‍ മഹാരാഷ്ട്രയില്‍നിന്നു വന്നതാണ്. മറ്റൊരാള്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗമുണ്ടായത്.
പാലക്കാട്-4, കൊല്ലം-3, കണ്ണൂര്‍-2, കാസര്‍കോട് -2, പത്തനംതിട്ട, മലപ്പുറം, കോഴിക്കോട്-ഒന്നു വീതം എന്നിങ്ങനെയാണ് കൊവിഡ് ഭേദമായത്. സംസ്ഥാനത്ത് ഇതുവരെ 497 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. അതില്‍ 111 പേര്‍ ഇപ്പോള്‍ ചികില്‍സയിലാണ്. 20711 പേര്‍ വീടുകളില്‍ നിരീക്ഷണത്തിലുണ്ട്. 20285 പേര്‍ വീടുകളിലും 426 പേര്‍ ആശുപത്രികളിലുമാണുള്ളത്. ഇന്ന് 95 പേരെയാണ് ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
ഇതുവരെ 25973 സാംപിളുകള്‍ പരിശോധനയ്ക്കയച്ചപ. ഇതില്‍ 25135 എണ്ണം രോഗബാധയില്ലെന്ന് ഉറപ്പായിട്ടുണ്ട്. മുന്‍ഗണനാ വിഭാഗങ്ങളില്‍പ്പെട്ട 1508 സാംപിളുകളാണ് പ്രത്യേകം ശേഖരിച്ചത്. അതില്‍ 897 എണ്ണം നെഗറ്റീവാണ്. കണ്ണൂരിലാണ് കൂടുതല്‍ പേര്‍ ചികില്‍സയിലുള്ളത്-47 പേര്‍. കോട്ടയം-18, ഇടുക്കി-14, കൊല്ലം-12, കാസര്‍കോട്-9, കോഴിക്കോട്-4, മലപ്പുറം-2, തിരുവനന്തപുരം-2, പത്തനംതിട്ട, എറണാകുളം, പാലക്കാട് ഒന്നുവീതം എന്നിങ്ങനെയാണ് ചികില്‍സയിലുള്ളവരുടെ കണക്ക്. ഇടുക്കിയില്‍ കഴിഞ്ഞ ദിവസം പോസീറ്റീവായി ജില്ലാ കലക്ടര്‍ പ്രഖ്യാപിച്ച മൂന്നു കേസുകളും തുടര്‍പരിശോധനയില്‍ നെഗറ്റീവാണെന്ന് കണ്ടെത്തിയതായും മുഖ്യമന്ത്രി പറഞ്ഞു.