കര്‍ണാടകയില്‍ ഇന്ന് 120 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; വൈറസ് ബാധിതരുടെ എണ്ണം 6000 കടന്നു

ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്ന 68പേരും വിദേശത്ത് നിന്ന് വന്ന മൂന്നു പേരും വൈറസ് ബാധിതരുടെ പട്ടികയിലുണ്ട്.

Update: 2020-06-10 15:45 GMT

ബെംഗളൂരു: കര്‍ണാടകയില്‍ ഇന്ന് 120പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ വൈറസ് ബാധിതരുടെ എണ്ണം 6000 കടന്നു. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്ന 68പേരും വിദേശത്ത് നിന്ന് വന്ന മൂന്നു പേരും വൈറസ് ബാധിതരുടെ പട്ടികയിലുണ്ട്. ബെംഗളുരുവില്‍ നിന്നാണ് ഇന്ന് ഏറ്റവും അധികം വൈറസ് ബാധിതര്‍ ഉണ്ടായിരിക്കുന്നത്. 42പേര്‍ക്കാണ് ഇവിടെ കോവിഡ് സ്ഥിരീകരിച്ചത്

കര്‍ണാടകയില്‍ ഇന്ന് മൂന്നു കൊവിഡ് മരണം കൂടി സംഭവിച്ചതോടെ മരണസംഖ്യ 69ആയി ഉയര്‍ന്നു. അതേസമയം 257പേര്‍ ഇന്ന് സംസ്ഥനത്തു രോഗമുക്തി നേടി ആശുപത്രി വിട്ടു.

രണ്ടു ദിവസം മുന്‍പ് പതിനായിരത്തില്‍ കുറവ് സാംപിളുകള്‍ മാത്രമായിരുന്നു ആരോഗ്യ വകുപ്പ് പരിശോധനക്ക് ശേഖരിച്ചത്. അതുകൊണ്ടാണ് പോസിറ്റീവ് കേസുകളുടെ എണ്ണം കുറഞ്ഞിരിക്കുന്നത് എന്ന് അനുമാനിക്കാം. കൊവിഡ് പരിശോധന നടത്താന്‍ തുടക്കത്തില്‍ 6ലാബുകള്‍ ആയിരുന്നു ഉണ്ടായിരുന്നത്. 71ലാബുകള്‍ ഇപ്പോള്‍ സജ്ജമായതായി ആരോഗ്യ വകുപ്പ് അറിയിച്ചു. 

Tags:    

Similar News