ഗള്‍ഫ് രാജ്യങ്ങളില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ വീണ്ടും ശക്തിപ്പെടുത്തും

പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ധന ഇല്ലാത്തതിനാല്‍ ആശങ്കയുടെ ആവശ്യമില്ലെന്നാണ് ജിസിസി രാജ്യങ്ങളുടെ വിലയിരുത്തല്‍

Update: 2021-11-25 01:21 GMT

ദുബയ്: യൂറോപ്പില്‍ കൊവിഡ് വ്യാപനം വീണ്ടും രൂക്ഷമായതിനെ തുടര്‍ന്ന് യൂറോപ്യന്‍ രാജ്യങ്ങളില്‍ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചതിനു പിന്നാലെ മുന്‍കരുതല്‍ നടപടി ശക്തമാക്കാനൊരുങ്ങി ഗള്‍ഫ് രാജ്യങ്ങളും. രോഗ വ്യാപനം രൂക്ഷമയതോടെ യൂറോപ്പില്‍ ആസ്ട്രിയ അടക്കമുള്ള രാജ്യങ്ങളില്‍ ലോക്ഡൗണ്‍ പ്രഖ്യാപിചച്ചിരിക്കുകയാണ്. പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ധന ഇല്ലാത്തതിനാല്‍ ആശങ്കയുടെ ആവശ്യമില്ലെന്നാണ് ജിസിസി രാജ്യങ്ങളുടെ വിലയിരുത്തല്‍. അതേസമയം മാസ്‌ക് ധരിക്കുക, കൈകള്‍ സാനിറ്റെസ് ചെയ്യുക, സാമൂഹിക അകലം പാലിക്കുക തുടങ്ങിയ കൊവിഡ് നിയന്ത്രണങ്ങള്‍ തുടരാനാണ് തീരുമാനം. ബൂസ്റ്റര്‍ ഡോസ് വാക്‌സിന്‍ വ്യാപകമാക്കുന്നതുള്‍പ്പെടെ മുന്‍കരുതല്‍ നടപടികള്‍ ശക്തമാക്കാനാണ് പദ്ധതി.

Tags:    

Similar News