ആലപ്പുഴ സ്വദേശിനി ജിദ്ദയില്‍ കൊവിഡ് ബാധിച്ച് മരിച്ചു

ചെറുതന സ്വദേശിനി വെന്തേത് വീട്ടില്‍ പ്രസന്ന കുമാരി അമ്മ (61) ആണ് മരിച്ചത്. ന്യൂ അല്‍ജിദ്ആനി ആശുപത്രിയില്‍ സ്റ്റാഫ് നഴ്‌സ് ആയി ജോലി ചെയ്യുകയായിരുന്നു.

Update: 2020-08-19 17:53 GMT

ജിദ്ദ: ആലപ്പുഴ സ്വദേശിനിയായ നഴ്‌സ് ജിദ്ദയില്‍ കൊവിഡ് ബാധിച്ച് മരിച്ചു. ചെറുതന സ്വദേശിനി വെന്തേത് വീട്ടില്‍ പ്രസന്ന കുമാരി അമ്മ (61) ആണ് മരിച്ചത്. ന്യൂ അല്‍ജിദ്ആനി ആശുപത്രിയില്‍ സ്റ്റാഫ് നഴ്‌സ് ആയി ജോലി ചെയ്യുകയായിരുന്നു.

രണ്ടാഴ്ചകള്‍ക്ക് മുമ്പാണ് കടുത്ത പനിയെ തുടര്‍ന്ന് ഇതേ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തത്. പിന്നീട് കൊവിഡ് സ്ഥിരീകരിച്ചു.

പിതാവ് ശിവരാമന്‍ നായര്‍ മാതാവ് മീനാക്ഷി അമ്മ ഭര്‍ത്താവ് രാജന്‍ പിള്ള. മരണാനന്തര നടപടിക്രമങ്ങള്‍ക്ക് കെഎംസിസി വെല്‍ഫെയര്‍ വിങ് രംഗത്തുണ്ട്. 

Tags:    

Similar News