കൊവിഡ് ബാധിച്ച് മലയാളി നഴ്‌സ് സൗദിയില്‍ മരിച്ചു

കോട്ടയം വൈക്കം സ്വദേശി അവിനാശ് മോഹന്‍ദാസിന്റെ ഭാര്യ അമൃത മോഹന്‍ (31) ആണ് മരിച്ചത്. 7 മാസം ഗര്‍ഭിണിയായിരുന്നു.

Update: 2020-09-10 06:32 GMT

റിയാദ്: കൊവിഡ് ബാധിച്ച് ചികില്‍സയിലായിരുന്ന മലയാളി നഴ്‌സ് സൗദിയില്‍ മരിച്ചു. കോട്ടയം വൈക്കം സ്വദേശി അവിനാശ് മോഹന്‍ദാസിന്റെ ഭാര്യ അമൃത മോഹന്‍ (31) ആണ് മരിച്ചത്. 7 മാസം ഗര്‍ഭിണിയായിരുന്നു.

സൗദി നജ്‌റാനില്‍ ഷെറോറ ജനറല്‍ ആശുപത്രിയിലെ സ്റ്റാഫ് നേഴ്‌സാണ്. കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് കിങ് ഖാലിദ് ചികില്‍സയിലായിരുന്ന അമൃത ഇന്ന് പുലര്‍ച്ചെ 4:51 നാണ് മരിച്ചത്.

കുഞ്ഞിനെ രക്ഷിക്കാനുള്ള ശ്രമം ഇന്നലെ രാത്രി പരാജയപ്പെട്ടിരുന്നു. കൊവിഡ് ബാധിച്ച് മരണപ്പെട്ടതിനാല്‍ മൃതദേഹം നാട്ടിലെത്തിക്കാന്‍ സാധിക്കില്ല. മൃതദേഹം നടപടിക്രമങ്ങള്‍ക്ക് ശേഷം കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് സൗദിയില്‍ സംസ്‌കരിക്കും. 

Tags:    

Similar News