മലപ്പുറം: കൊവിഡ് ബാധിച്ച് ജില്ലയില്‍ മരിച്ചവരുടെ എണ്ണം 24 ആയി. പൂക്കോട്ടൂര്‍ സ്വദേശി ഇല്യാസാ(47)ണ് ഏറ്റവുമൊടുവില്‍ കൊവിഡ് ബാധിച്ച് മരിച്ചത്. പ്രമേഹ രോഗിയായിരുന്ന ഇല്യാസിനെ ആഗസ്ത് ഏഴിനാണ് ചുമയും പനിയും ശ്വാസതടസ്സവും കാരണം മഞ്ചേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ ട്രൂനാറ്റ് പരിശോധനയില്‍ കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് കൊവിഡ് പ്രത്യേക ചികില്‍സാ കേന്ദ്രമായ മഞ്ചേരിയിലേക്ക് മാറ്റിയത്.
ക്രിറ്റിക്കല്‍ കെയര്‍ ടീമിന്റെ പരിശോധനയില്‍ കൊവിഡ്, ന്യൂമോണിയ, അക്യൂട്ട് റെസ്പിറേറ്ററി ഡിസ്ട്രസ് സിന്‍ഡ്രോം, ടൈപ്പ് 2 പ്രമേഹം എന്നിവ കണ്ടെത്തിയതോടെ കൊവിഡ് ഐസിയുവിലേക്ക് മാറ്റി. സ്റ്റേറ്റ് മെഡിക്കല്‍ ബോര്‍ഡിന്റെ നിര്‍ദേശ പ്രകാരം പ്ലാസ്മ തെറാപ്പി, ഇന്‍ജക്ഷന്‍ റംഡസവിര്‍ എന്നിവ നല്‍കി. ഇന്ന് രാവിലെ ആരോഗ്യനില വഷളായതോടെ ഇന്‍വേസിവ് വെന്റിലേഷന്‍ ആരംഭിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.
Covid: Death toll rises to 24 in Malappuram