രാജ്യത്തെ കൊവിഡ് മരണങ്ങള്‍ ഒരു ലക്ഷത്തിനരികെ; 24 മണിക്കൂറിനിടെ 1,095 മരണങ്ങള്‍, 81484 പുതിയ കേസുകള്‍

രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 64 ലക്ഷത്തിന് അടുത്താണ്. ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഒരു ലക്ഷത്തോളം വരുമെന്നും റിപോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. രാജ്യത്ത് 9.4 ലക്ഷത്തിലധികം സജീവ കേസുകളുണ്ട്.

Update: 2020-10-02 04:37 GMT

ന്യൂഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 81,484 പുതിയ കൊറോണ വൈറസ് കേസുകള്‍ റിപോര്‍ട്ട് ചെയ്തു. ഇതേ കാലയളവില്‍ മൊത്തം 1,095 മരണങ്ങളും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി റിപോര്‍ട്ട് ചെയ്തിട്ടുണ്ട്.

രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 64 ലക്ഷത്തിന് അടുത്താണ്. ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഒരു ലക്ഷത്തോളം വരുമെന്നും റിപോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. രാജ്യത്ത് 9.4 ലക്ഷത്തിലധികം സജീവ കേസുകളുണ്ട്.

ഇതുവരെ 14 ലക്ഷത്തിലധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത മഹാരാഷ്ട്രയാണ് രാജ്യത്ത് കൊവിഡ് ബാധിത സംസ്ഥാനങ്ങളില്‍ ഏറ്റവും മുമ്പിലുള്ളത്. ഇവിടെ 37,000 പേര്‍ മരിക്കുകയും ചെയ്തിട്ടുണ്ട്. 2.6 ലക്ഷത്തോളം സജീവ കേസുകളും സംസ്ഥാനത്തുണ്ട്.




Tags:    

Similar News