കണ്ണൂര്‍: കൊവിഡ് ബാധിച്ച് ചികില്‍സയിലായിരുന്ന വയോധികന്‍ മരിച്ചു. ഇരിട്ടിക്കു സമീപം പായം പഞ്ചായത്തിലെ ഉദയഗിരിയിലെ ഇലഞ്ഞിക്കല്‍ ഗോപി(64)യാണ് മരണപ്പെട്ടത്. ന്യൂമോണിയയാണ് മരണകാരണം. ഇരിട്ടി താലൂക്ക് ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയാണ് ഗോപിക്കു കൊവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് കണ്ണൂര്‍ മെഡിക്കല്‍ കോളജില്‍ ചികില്‍സയിലിരിക്കെയാണ് മരണം. ഇദ്ദേഹത്തിന്റെ ഭാര്യ, മകന്‍, മരുമകള്‍, ചെറുമകന്‍ എന്നിവര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
COVID: Elderly man suffering died in Kannur