ആലപ്പുഴ: ജില്ലയില്‍ ഇന്ന് 52 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 11 പേര്‍ വിദേശത്ത് നിന്നും 7 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. 30 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. രണ്ടുപേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല. രണ്ടുപേര്‍ നൂറനാട് ഐടിബിപി ക്യാംപിലെ ഉദ്യോഗസ്ഥരാണ്. ചെല്ലാനം ഹാര്‍ബറുമായി ബന്ധപ്പെട്ട രോഗം സ്ഥിരീകരിച്ച അവരുടെ സമ്പര്‍ക്ക പട്ടികയിലുള്ള 7 പള്ളിത്തോട് സ്വദേശികള്‍. എഴുപുന്നയിലെ സീഫുഡ് ഫാക്ടറിയില്‍ രോഗം സ്ഥിരീകരിച്ചവരുടെ സമ്പര്‍ക്ക പട്ടികയിലുള്ള കോടംതുരുത്ത്-രണ്ട് പാണാവള്ളി-മൂന്ന്, കുത്തിയതോട്-നാല്, പട്ടണക്കാട്, എഴുപുന്ന, ചേര്‍ത്തല സ്വദേശികള്‍.നൂറനാട് ഐടിബിപി ക്യാംപിലെ രണ്ട് ഉദ്യോഗസ്ഥര്‍. നൂറനാട് ഐടിബിപി ക്യാംപിലെ ഉദ്യോഗസ്ഥരുടെ സമ്പര്‍ക്ക പട്ടികയിലുള്ള രണ്ട് നൂറനാട് സ്വദേശികള്‍ രണ്ട് വള്ളികുന്നം സ്വദേശികള്‍.
കായംകുളം മാര്‍ക്കറ്റുമായി ബന്ധപ്പെട്ട് രോഗം സ്ഥിരീകരിച്ച മൂന്നു കായംകുളം സ്വദേശികള്‍, കായംകുളം മാര്‍ക്കറ്റുമായി ബന്ധപ്പെട്ട രോഗം സ്ഥിരീകരിച്ചവരുടെ സമ്പര്‍ക്ക പട്ടികയിലുള്ള ഒരു കായംകുളം സ്വദേശിനിയും ഒരു നൂറനാട് സ്വദേശി സ്വദേശിനി, എറണാകുളത്ത് ജോലി ചെയ്യുന്ന 39 വയസ്സുള്ള പാതിരപ്പള്ളി സ്വദേശി, എറണാകുളത്ത് വ്യാപാര സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന 30 വയസ്സുള്ള തുറവൂര്‍ സ്വദേശി, 55 വയസ്സുള്ള അന്ധകാരനഴി സ്വദേശി, രോഗത്തിന്റെ ഉറവിടം വ്യക്തമല്ലാത്ത 40 വയസ്സുള്ള മാവേലിക്കര സ്വദേശി എന്നിവരാണ് സമ്പര്‍ക്കത്തിലൂടെ ഇന്ന് രോഗം സ്ഥിരീകരിച്ചത്.
ദുബയില്‍ നിന്നു ജൂണ്‍ 30നെത്തിയ 26 വയസ്സുള്ള അമ്പലപ്പുഴ സ്വദേശി
ഒമാനില്‍ നിന്നു ജൂലൈ മൂന്നിന് എത്തിയ 44 വയസ്സുള്ള ചന്തിരൂര്‍ സ്വദേശി
സൗദിയില്‍ നിന്നു ജൂലൈ ഒന്നിനെത്തിയ 53 വയസ്സുള്ള ചന്തിരൂര്‍ സ്വദേശി
ഖത്തറില്‍ നിന്നു ജൂലൈ മൂന്നിന് എത്തിയ 58 വയസ്സുള്ള ചേര്‍ത്തല സ്വദേശി
കുവൈത്തില്‍ നിന്നു ജൂണ്‍ 24ന് എത്തിയ 43 വയസ്സുള്ള കായംകുളം സ്വദേശി
കുവൈത്തില്‍ നിന്നെത്തിയ 34 വയസ്സുള്ള എടത്വ സ്വദേശി
കുവൈത്തില്‍ നിന്നു ജൂണ്‍ 12നെത്തിയ 48 വയസ്സുള്ള എടത്വ സ്വദേശി
കിര്‍ഖിസ്താനില്‍ നിന്നെത്തിയ 21 വയസ്സുള്ള ബുധനൂര്‍ സ്വദേശി
കുവൈത്തില്‍ നിന്നെത്തിയ 54 വയസ്സുള്ള പാലമേല്‍ സ്വദേശി
ദുബായില്‍ നിന്നെത്തിയ 36 വയസ്സുള്ള ഭരണിക്കാവ് സ്വദേശി
സൗദിയില്‍ നിന്നെത്തിയ 33 വയസ്സുള്ള മുതുകുളം സ്വദേശി
ബാംഗ്ലൂരില്‍ നിന്നെത്തിയ 58 വയസുള്ള മുതുകുളം സ്വദേശി
ജമ്മുകാശ്മീരില്‍ നിന്നെത്തിയ 39 വയസ്സുള്ള മാരാരിക്കുളം സ്വദേശി
ഡാര്‍ജിലിങ്ങില്‍ നിന്നു ജൂലൈ ആറിനെത്തിയ 31 വയസ്സുള്ള കരുവാറ്റ സ്വദേശി
ഡല്‍ഹിയില്‍ നിന്നെത്തിയ 59 വയസ്സുള്ള എടത്വ സ്വദേശിനി
ബാംഗ്ലൂരില്‍ നിന്നെഎത്തിയ 70 വയസ്സുള്ള താമരക്കുളം സ്വദേശി
ബോംബെയില്‍ നിന്നെത്തിയ 20 വയസ്സുള്ള ചെട്ടികുളങ്ങര സ്വദേശിനി
ബോംബെയില്‍ നിന്നെത്തിയ 56 വയസ്സുള്ള കുമാരപുരം സ്വദേശിനി എന്നിവരാണ് ഇന്ന് രോഗം സ്ഥിരീകരിച്ച മറ്റുള്ളവര്‍.
ആകെ 627 പേര്‍ ആശുപത്രിയില്‍ ചികില്‍സയില്‍ ഉണ്ട്. 360 പേര്‍ രോഗ മുക്തരായി.
ജില്ലയില്‍ ഇന്ന് 32 പേരുടെ പരിശോധന ഫലം നെഗറ്റീവായി.
ദുബയില്‍ നിന്ന് വന്ന ആലപ്പുഴ, അമ്പലപ്പുഴ, കുമാരപുരം സ്വദേശികള്‍, ദമ്മാമില്‍ നിന്നെത്തിയ ആറാട്ടുവഴി വഴി സ്വദേശികളായ രണ്ട് ആണ്‍കുട്ടികള്‍, ഒമാനില്‍ നിന്നെത്തിയ മാവേലിക്കര സ്വദേശി,
ബഹറയ്‌നില്‍ നിന്നെത്തിയ മാരാരിക്കുളം, നോര്‍ത്ത് ബുധനൂര്‍, കുമാരപുരം സ്വദേശികള്‍, റിയാദില്‍ നിന്നെത്തിയ അമ്പലപ്പുഴ നോര്‍ത്ത് സ്വദേശി, ഷാര്‍ജയില്‍ നിന്ന് വന്ന ആറാട്ടുപുഴ സ്വദേശി
യമനില്‍ നിന്ന് വന്ന തഴക്കര സ്വദേശി, ഖത്തറില്‍ നിന്നെത്തിയ നെടുമുടി, പള്ളിത്തോട് സ്വദേശികള്‍, അബൂദബിയില്‍ നിന്നെത്തിയ മാരാരിക്കുളം നോര്‍ത്ത്, എഴുപുന്ന സ്വദേശികള്‍, യുഎഇയില്‍ നിന്നെത്തിയ 2 പുറക്കാട് സ്വദേശികള്‍, കുവൈത്തില്‍ നിന്നെത്തിയ ചെറിയനാട്, ആലപ്പുഴ സ്വദേശികള്‍, ബാംഗ്ലൂരില്‍ നിന്നു വന്ന ചെന്നിത്തല, അമ്പലപ്പുഴ സ്വദേശികള്‍, ഹൈദരാബാദില്‍ നിന്ന് വന്ന തണ്ണീര്‍മുക്കം സ്വദേശിനി, മുംബൈയില്‍ നിന്നെത്തിയ തലവടി സ്വദേശി, സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ച ചേര്‍ത്തല, പത്തിയൂര്‍, ഭരണിക്കാവ്, കുറത്തികാട്, പട്ടണക്കാട് സ്വദേശികള്‍, 2 പള്ളിത്തോട് സ്വദേശികള്‍ എന്നിവര്‍ക്കും ഒരു ഐടിബിപി ഉദ്യോഗസ്ഥനുമാണ് ഇന്ന് പരിശോധനാ ഫലം നെഗറ്റീവായത്.
Covid for 52 in Alappuzha today; Through contact for 30 people