രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 12,059 പേര്‍ക്ക് കൂടി കൊവിഡ് ; 74 മരണം
ന്യൂഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ 12,059 പേര്‍ക്കു കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. രാജ്യത്ത്11,805 പേര്‍ രോഗമുക്തി നേടുകയും 74 മരണം സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇന്ത്യയില്‍ ഇതുവരെ 1,08,26,363 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. 1,05,22,601 പേര്‍ രോഗമുക്തി നേടി. 1,54,996 മരണങ്ങളാണ് ഇതിനോടകം സ്ഥിരീകരിച്ചിട്ടുള്ളത്. 1,48,766 സജീവ കേസുകളാണുള്ളത്. രാജ്യത്ത് ഇതുവരെ 57,75,322 പേര്‍ വാക്സിന്‍ സ്വീകരിച്ചതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.