കൊവിഡ്: 2021 മാര്‍ച്ച് വരെ ഒരുദിവസത്തെ ശമ്പളം പ്രധാനമന്ത്രിയുടെ ഫണ്ടിലേക്ക്

Update: 2020-04-18 01:50 GMT

ന്യൂഡല്‍ഹി: കൊറോണ വ്യാപനം തുടരുന്നതിനിടെ കേന്ദ്രസര്‍ക്കാര്‍ സാമ്പത്തിക മേഖലയില്‍ നടപ്പാക്കുന്ന പരിഷ്‌കാരങ്ങള്‍ക്കു പുറമെ സര്‍ക്കാര്‍ ജീവനക്കാരില്‍ നിന്ന് പ്രധാനമന്ത്രിയുടെ പിഎം കെയര്‍ ഫണ്ടിലേക്ക് 2021 മാര്‍ച്ച് വരെ ഒരുദിവസത്തെ ശമ്പളം നല്‍കാന്‍ നിര്‍ദേശിച്ചു. അടുത്ത വര്‍ഷം മാര്‍ച്ച് വരെയാണ് മാസത്തില്‍ ഒരു ദിവസത്തെ ശമ്പള തുക പിഎം കെയര്‍ ഫണ്ടിലേക്ക് കൈമാറേണ്ടതെന്ന് റവന്യൂ വിഭാഗം ജീവനക്കാര്‍ക്ക് സര്‍ക്കുലറിലൂടെ നിര്‍ദേശം നല്‍കിയിട്ടുള്ളത്. ഏപ്രില്‍ 17നാണ് സര്‍ക്കുലര്‍ പുറപ്പെടുവിച്ചിട്ടുള്ളത്.

    


പ്രധാനമനമന്ത്രിയുടെ അടിയന്തിര ദുരിതാശ്വാസ നിധിയായ പിഎം കെയറിലേക്കാണ് തുക നല്‍കേണ്ടത്. ഏതെങ്കിലും ജീവനക്കാര്‍ക്ക് ഇതുസംബന്ധിച്ച് തടസ്സമുണ്ടെങ്കില്‍ അവരുടെ എംപ്ലോയീ കോഡ് ഉള്‍പ്പെടെ ഏപ്രില്‍ 20നു മുമ്പ് അറിയിക്കണമെന്നും സര്‍ക്കുലറില്‍ പറയുന്നുണ്ട്. ഇക്കാര്യം റവന്യൂ വകുപ്പിലെ എല്ലാ ഓഫിസര്‍മാരെയും ജീവനക്കാരെയും എസ്എംഎസ് വഴി അറിയിക്കാനും നിര്‍ദേശമുണ്ട്.




Tags:    

Similar News