കല്‍പ്പറ്റ: വയനാട് ജില്ലയില്‍ ഇന്ന് ഒരാള്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. ജൂലൈ 14ന് ബംഗളൂരുവില്‍ നിന്നെത്തി വീട്ടില്‍ നിരീക്ഷണത്തിലായിരുന്ന ചെന്നലോട് സ്വദേശി(40)യാണ് രോഗം സ്ഥിരീകരിച്ച് ആശുപത്രിയിലായത്. ഇതോടെ ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 269 ആയി. രോഗമുക്തര്‍ 109. ഒരു മരണമാണു റിപോര്‍ട്ട് ചെയ്തത്. നിലവില്‍ രോഗം സ്ഥിരീകരിച്ച് 159 പേര്‍ ചികില്‍സയിലുണ്ട്. ഇതില്‍ 154 പേര്‍ ജില്ലയിലും രണ്ട് പേര്‍ കോഴിക്കോടും ഓരോരുത്തര്‍ വീതം തിരുവനന്തപുരം, പാലക്കാട്, കണ്ണൂര്‍ എന്നിവിടങ്ങളിലുമാണ് ചികില്‍സയില്‍ കഴിയുന്നത്.
ജില്ലയില്‍ ഇന്ന് പുതുതായി നിരീക്ഷണത്തിലായത് 165 പേരാണ്. 311 പേര്‍ നിരീക്ഷണ കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 3296 പേര്‍. ജില്ലയില്‍ നിന്ന് ഇതുവരെ പരിശോധനയ്ക്കയച്ച 12995 സാംപിളുകളില്‍ 11340 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 11071 നെഗറ്റീവും 269 പോസിറ്റീവുമാണ്.
Covid: one more person in Wayanad