കോട്ടയം: കൊവിഡ് 19 രണ്ടാം തരംഗത്തെ തുടര്‍ന്നുളള ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ ക്ഷേമനിധി പദ്ധതികളിലെ തൊഴിലാളികള്‍ക്ക് 1,000 രൂപ ധനസഹായം പ്രഖ്യാപിച്ചു.
2005 ലെ പരിഷ്‌കരിച്ച കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി പദ്ധതിയിലെ തൊഴിലാളികള്‍ക്കും പുതുതായി രജിസ്റ്റര്‍ ചെയ്ത സ്‌കാറ്റേര്‍ഡ് വിഭാഗം തൊഴിലാളികള്‍ക്കും കേരള ആട്ടോമൊബൈല്‍ വര്‍ക്ക് ഷോപ്പ് തൊഴിലാളി ക്ഷേമനിധി പദ്ധതിയിലെ അംഗങ്ങള്‍ക്കുമാണ് ധനസഹായം.
തുക തൊഴിലാളികളുടെ ബാങ്ക് അക്കൗണ്ടിലേക്ക് വിതരണം ചെയ്യുമെന്ന് ബോര്‍ഡ് ചെയര്‍മാന്‍ അഡ്വ. എം എസ് സ്‌കറിയ അറിയിച്ചു.