കൊവിഡ് വ്യാപനം: നിയന്ത്രണങ്ങള്‍ കടുപ്പിച്ച് തമിഴ്‌നാട്; സ്‌കൂളുകള്‍ നാളെ മുതല്‍ അടച്ചിടും, രാത്രി കര്‍ഫ്യൂ

രാത്രി പത്തു മുതല്‍ പുലര്‍ച്ചെ അഞ്ചുവരെയാണ് രാത്രി നിയന്ത്രണം. ഈസമയത്ത് കടകള്‍, ഹോട്ടലുകള്‍, വ്യാപാര സ്ഥാപനങ്ങള്‍ തുടങ്ങിയവ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ല.

Update: 2022-01-05 13:54 GMT
ചെന്നൈ: കൊവിഡ് കേസുകള്‍ ഉയരുന്ന പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് തമിഴ്‌നാട്. ഞായറാഴ്ച സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിന് പുറമേ വ്യാഴാഴ്ച മുതല്‍ രാത്രി കര്‍ഫ്യൂ ഏര്‍പ്പെടുത്താനും തീരുമാനിച്ചു. രാത്രി പത്തു മുതല്‍ പുലര്‍ച്ചെ അഞ്ചുവരെയാണ് രാത്രി നിയന്ത്രണം. ഈസമയത്ത് കടകള്‍, ഹോട്ടലുകള്‍, വ്യാപാര സ്ഥാപനങ്ങള്‍ തുടങ്ങിയവ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ല. അവശ്യസേവനങ്ങള്‍ മാത്രം അനുവദിക്കാന്‍ മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചു. നിയന്ത്രണങ്ങളുടെ ഭാഗമായി സ്‌കൂളുകള്‍ നാളെ മുതല്‍ അടച്ചിടും. ഒന്നു മുതല്‍ ഒന്‍പത് വരെയുള്ള ക്ലാസുകള്‍ക്ക് ഓണ്‍ലൈനിലൂടെയാണ് തുടര്‍പഠനം. ചൊവ്വാഴ്ച വരെയുള്ള കണക്ക് അനുസരിച്ച് 121 പേര്‍ക്കാണ് തമിഴനാട്ടില്‍ ഒമൈക്രോണ്‍ സ്ഥിരീകരിച്ചത്.
Tags:    

Similar News