മഹാരാഷ്ട്രയില്‍ ഇന്ന് 16,476 പേര്‍ക്ക് കൊവിഡ്; ആന്ധ്രയില്‍ 6,751 രോഗബാധിതര്‍; സംസ്ഥാനം തിരിച്ചുള്ള കൊവിഡ് കണക്കുകള്‍ ഇങ്ങനെ
മുംബൈ: മഹാരാഷ്ട്രയില്‍ ഇന്ന് 16,476പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 394പേര്‍ മരിച്ചു. 16,104പേര്‍ രോഗമുക്തരായി. ഇതോടെ മഹാരാഷ്ട്രയില്‍ കോവിഡ് ബാധിച്ചവരുട ആകെ എണ്ണം പതിനാല് ലക്ഷം കടന്നു. 14,00,922പേര്‍ക്കാണ് ഇതുവരെ രോഗം ബാധിച്ചത്. 37,056പേര്‍ മരിച്ചു. 11,04,426പേര്‍ രോഗമുക്തരായി. 2,59,006പേരാണ് മഹാരാഷ്ട്രയില്‍ ചികിത്സയിലുള്ളത്.
ആന്ധ്രയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 6,751 പുതിയ കൊവിഡ് -19 കേസുകളും 41 മരണങ്ങളും റിപോര്‍ട്ട് ചെയ്തതായി സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചു. ഈ പുതിയ കേസുകളില്‍ 57,858 സജീവ കേസുകള്‍ ഉള്‍പ്പെടെ മൊത്തം പോസിറ്റീവ് കേസുകളുടെ എണ്ണം 7,00,235 ആയി ഉയര്‍ന്നു. 6,36,508 പേര്‍ സുഖം പ്രാപിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മൊത്തം മരണങ്ങളില്‍ ചിറ്റൂര്‍ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപോര്‍ട്ട് ചെയ്തത്. കൃഷ്ണയില്‍ ആറ് കേസുകളും പ്രകാശത്തിലും വിശാഖപട്ടണത്തും അഞ്ച് വീതവും അനന്തപുരിലും കിഴക്കന്‍ ഗോദാവരിയിലും 4 വീതവും ഗുണ്ടൂരിലും കടപ്പയിലും 3 കേസുകള്‍ റിപോര്‍ട്ട് ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ സംസ്ഥാനത്ത് മൊത്തം 71,577 സാംപിളുകള്‍ പരീക്ഷിച്ചു.
തമിഴ്നാട്ടില്‍ ഇന്ന് 5,688പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 5,516പേര്‍ രോഗമുക്തരായി. 66പേരാണ് മരിച്ചത്. 6,03,290പേര്‍ക്കാണ് തമിഴ്നാട്ടില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 5,47,335പേര്‍ രോഗമുക്തരായപ്പോള്‍, 9,589പേര്‍ മരിച്ചു. 46,369പേര്‍ ചികില്‍സയിലാണ്.
ഗുജറാത്തില്‍ 1351 കൊവിഡ് കെസുകളും 10 മരണം റിപോര്‍ട്ട് ചെയ്യ്തു സംസ്ഥാനത്തെ മൊത്തം കേസുകള്‍ 1,38,745 ആയി ഉയര്‍ന്നു, ആകെ 3463 മരണങ്ങളാണ് റിപോര്‍ട്ട് ചെയ്തത്. നിലവില്‍ 16,717 സജീവ കേസുകളാണുള്ളത്.
കര്‍ണാടകയില്‍ 10,070 പുതിയ കേസുകള്‍ 130 മരണം. മൊത്തം കേസുകള്‍ 6,11,837 ആയി. ആകെ മരണം 8,994.
പഞ്ചാബില്‍ ഇന്ന് 1,317 പുതിയ കേസുകള്‍, 45 മരണം, ആകെ 1,15,151 കേസുകള്‍, ആകെ 3,451 മരണം.
മധ്യപ്രദേശില്‍ ഇന്ന് 2,041 രോഗബാധിതര്‍, 20 മരണം, ആകെ 1,30,088 കേസുകള്‍, 2,336 മരണം.
ജമ്മു കശ്മീരില്‍ ഇന്ന് 1,093 കേസുകള്‍ 13 മരണം, ആകെ 76,163 കേസുകള്‍ 1,198 മരണം.