കൊവിഡ് പ്രോട്ടോകോള്‍ പാലിച്ചില്ലെങ്കില്‍ ഇനി കര്‍ശന നടപടി: മുഖ്യമന്ത്രി

Update: 2020-09-28 13:16 GMT

തിരുവനന്തപുരം: കൊവിഡ് പ്രോട്ടോകോള്‍ പാലിച്ചില്ലെങ്കില്‍ ഇനിമുതല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കടകളില്‍ സാമൂഹിക അകലം പാലിച്ചില്ലെങ്കില്‍ കടയുടമകള്‍ക്കെതിരേ നടപടിയെടുക്കും. വിവാഹത്തിന് 50ഉം മരണാനന്തര ചടങ്ങുകള്‍ക്ക് 20 പേരും എന്ന തീരുമാനം കര്‍ശനമാക്കും. നിലവിലുള്ള രോഗ പ്രതിരോധ സംവിധാനങ്ങള്‍ നിരീക്ഷിക്കാന്‍ സര്‍ക്കാര്‍ ഗസറ്റഡ് റാങ്ക് ഉദ്യോഗസ്ഥരുടെ സേവനം പ്രയോജനപ്പെടുത്തും. മാസ്‌ക് ധരിക്കല്‍ കര്‍ശനമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Covid_Strict action_not follow protocol_Chief Minister


Tags:    

Similar News