കൊവിഡ്: ആഗസ്ത് 12 വരെയുള്ള ട്രെയിനുകള്‍ റദ്ദാക്കി

Update: 2020-06-26 01:11 GMT

ന്യൂഡല്‍ഹി: കൊവിഡിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ ട്രെയിന്‍ സര്‍വീസുകള്‍ ആഗസ്ത് 12 വരെ റദ്ദാക്കിയതായി ഇന്ത്യന്‍ റെയില്‍വേ. രാജധാനി, മെയില്‍, എക്‌സ്പ്രസ് ട്രെയിനുകളുടെ പ്രത്യേക സര്‍വീസ് തുടരും. നേരത്തേ ജൂണ്‍ 30 വരെയാണ് റെയില്‍വേ സര്‍വീസ് നിര്‍ത്തിവച്ചിരുന്നത്. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്നാണ് മെയ് 15 മുതല്‍ രാജ്യത്തെ ട്രെയിന്‍ സര്‍വീസുകള്‍ ജൂണ്‍ 30 വരെ നിര്‍ത്തിവയ്ക്കാന്‍ ഇന്ത്യന്‍ റെയില്‍വേ തീരുമാനിച്ചത്. ജൂലൈ ഒന്നു മുതല്‍ ആഗസ്ത് 12 വരെ ബുക്ക് ചെയ്ത ടിക്കറ്റുകള്‍ റദ്ദാക്കുകയും റീഫണ്ട് നല്‍കുകയും ചെയ്യും. സ്‌പെഷ്യല്‍ ട്രെയിനുകളില്‍ പുതപ്പുകള്‍ നല്‍കേണ്ടെന്ന മുന്‍ നിലപാടിലും മാറ്റം വരിത്തിയിട്ടില്ല. എന്നാല്‍, അന്തര്‍ സംസ്ഥാന തൊഴിലാളികളെ നാട്ടിലെത്തിക്കാന്‍ സര്‍വീസ് നടത്തുന്ന 239 ട്രെയിനുകളുടെ ടൈം ടേബിള്‍ അതേപടി തുടരും. ലോക്ക് ഡൗണില്‍ ഇളവുകള്‍ നല്‍കിയതോടെ ട്രെയിന്‍ സര്‍വീസ് പുനരാരംഭിച്ചേക്കുമെന്ന വാര്‍ത്തകള്‍ക്കിടെയാണ് റെയില്‍വേ സര്‍വീസുകള്‍ റദ്ദാക്കിക്കൊണ്ടുള്ള അറിയിപ്പ് നല്‍കിയത്.

Covid: Trains cancelled till August 12



Tags:    

Similar News