കണ്ണൂരില്‍ 222 പേര്‍ക്ക് കൂടി കൊവിഡ്; 194 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

Update: 2020-09-19 13:10 GMT
കണ്ണൂര്‍: ജില്ലയില്‍ 222 പേര്‍ക്ക് ഇന്ന് കൊവിഡ് ബാധ സ്ഥിരീകരിച്ചു. 194 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. രണ്ടുപേര്‍ വിദേശത്തു നിന്നും 12 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരും 14 പേര്‍ ആരോഗ്യ പ്രവര്‍ത്തകരുമാണ്. ഇതോടെ ജില്ലയില്‍ ഇതുവരെ റിപോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 7566 ആയി. ഇവരില്‍ 93 പേര്‍ ഇന്ന് രോഗമുക്തി നേടി. അതോടെ രോഗം ഭേദമായവരുടെ എണ്ണം 4738 ആയി. കൊവിഡ് ബാധിച്ച് മരിച്ച 36 പേര്‍ ഉള്‍പ്പെടെ 72 കൊവിഡ് പോസിറ്റീവ് രോഗികള്‍ മരണപ്പെട്ടു. ബാക്കി 2534 പേര്‍ ചികില്‍സയിലാണ്. ഇവരില്‍ 1812 പേര്‍ വീടുകളിലും ബാക്കി 722 പേര്‍ വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികില്‍സയില്‍ കഴിയുന്നത്.


Covid Update Kannur: 222 more cases in today




Tags:    

Similar News