കോഴിക്കോട് ജില്ലയില്‍ 3461 പേര്‍ക്ക് കൊവിഡ്; രോഗമുക്തി 2366, ടിപിആര്‍ 19 .37%

സമ്പര്‍ക്കം വഴി 3425 പേര്‍ക്കാണ് രോഗം ബാധിച്ചത്. ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്ന 11 പേര്‍ക്കും വിദേശത്തുനിന്ന് വന്ന ഓരാള്‍ക്കും 2 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു.

Update: 2021-08-26 12:54 GMT
കോഴിക്കോട്: ജില്ലയില്‍ ഇന്ന് 3461 കൊവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. വി ജയശ്രീ അറിയിച്ചു. 22 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 3425 പേര്‍ക്കാണ് രോഗം ബാധിച്ചത്. ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്ന 11 പേര്‍ക്കും വിദേശത്തുനിന്ന് വന്ന ഓരാള്‍ക്കും 2 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു.18121 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്എല്‍ടിസികള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 2366 പേര്‍ കൂടി രോഗമുക്തി നേടി. 19.37 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 27824 കോഴിക്കോട് സ്വദേശികളാണ് ചികിത്സയിലുള്ളത്. പുതുതായി വന്ന 8581 പേര്‍ ഉള്‍പ്പടെ 78888 പേര്‍ ഇപ്പോള്‍ നിരീക്ഷണത്തിലുണ്ട് . ഇതുവരെ 844387 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. 2068 മരണങ്ങളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.


ഉറവിടം വ്യക്തമല്ലാത്തവര്‍ 22


ചെക്കിയാട് 2


ചെറുവണ്ണൂര്‍ 1


ഫെറോക് 3


കടലുണ്ടി2


കിഴക്കോത്ത് 1


കോഴിക്കോട് 3


നാദാപുരം1


നരിക്കുനി 1


നൊച്ചാട് 1


ഒളവണ്ണ 2


പനങ്ങാട് 1


പെരുമണ്ണ 1


പെരുവയല്‍ 1


തലക്കുളത്തൂര്‍ 1


വാണിമേല്‍1


വിദേശത്തു നിന്നും വന്നവര്‍ 1


കോഴിക്കോട് 1



ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്നവര്‍ 11


കോഴിക്കോട് 4


ബാലുശ്ശേരി 1


കക്കോടി1


കൂടരഞ്ഞി 1


പെരുവയല്‍ 3


വാണിമേല്‍ 1


സമ്പര്‍ക്കം വഴി കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍ :


കോഴിക്കോട് കോര്‍പ്പറേഷന്‍ 548


അരിക്കുളം 12


അത്തോളി 48


ആയഞ്ചേരി 16


അഴിയൂര്‍ 24


ബാലുശ്ശേരി 49


ചക്കിട്ടപ്പാറ 22


ചങ്ങരോത്ത് 19


ചാത്തമംഗലം 70


ചെക്കിയാട് 37


ചേളന്നൂര്‍ 72


ചേമഞ്ചേരി 21


ചെങ്ങോട്ട്കാവ് 40


ചെറുവണ്ണൂര്‍ 24


ചോറോട് 41


എടച്ചേരി 39


ഏറാമല 18


ഫറോക്ക് 30


കടലുണ്ടി 62


കക്കോടി 40


കാക്കൂര്‍ 29


കാരശ്ശേരി 36


കട്ടിപ്പാറ 30


കാവിലുംപാറ 16


കായക്കൊടി 15


കായണ്ണ 16


കീഴരിയൂര്‍ 17


കിഴക്കോത്ത് 12


കോടഞ്ചേരി 110


കൊടിയത്തൂര്‍ 62


കൊടുവള്ളി 64


കൊയിലാണ്ടി 123


കുടരഞ്ഞി 52


കൂരാച്ചുണ്ട് 18


കൂത്താളി 20


കോട്ടൂര്‍ 33


കുന്ദമംഗലം 62


കുന്നുമ്മല്‍ 18


കുരുവട്ടൂര്‍ 47


കുറ്റിയാടി 5


മടവൂര്‍ 21


മണിയൂര്‍ 54


മരുതോങ്കര 20


മാവൂര്‍ 26


മേപ്പയ്യൂര്‍ 68


മൂടാടി 19


മുക്കം 46


നാദാപുരം 25


നടുവണ്ണൂര്‍ 26


നന്‍മണ്ട 36


നരിക്കുനി 6


നരിപ്പറ്റ 33


നൊച്ചാട് 24


ഒളവണ്ണ 76


ഓമശ്ശേരി 38


ഒഞ്ചിയം 30


പനങ്ങാട് 28


പയ്യോളി 50


പേരാമ്പ്ര 44


പെരുമണ്ണ 80


പെരുവയല്‍ 43


പുറമേരി 37


പുതുപ്പാടി 69


രാമനാട്ടുകര 18


തലക്കുളത്തൂര്‍ 30


താമരശ്ശേരി 21


തിക്കോടി 26


തിരുവള്ളൂര്‍ 15


തിരുവമ്പാടി 43


തൂണേരി 24


തുറയൂര്‍ 6


ഉള്ള്യേരി 54


ഉണ്ണികുളം 86


വടകര 57


വളയം 44


വാണിമേല്‍ 31


വേളം 14


വില്യാപ്പള്ളി 40


കോവിഡ് പോസിറ്റീവായ ആരോഗ്യ പ്രവര്‍ത്തകര്‍ 2


കോഴിക്കോട് 1


താമരശ്ശേരി 1



സ്ഥിതി വിവരം ചുരുക്കത്തില്‍


• രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ 27824


• കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍ 178


നിലവില്‍ ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി.കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലുളളവര്‍


സര്‍ക്കാര്‍ ആശുപത്രികള്‍ 523


സെക്കന്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ 207


ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ 377


സ്വകാര്യ ആശുപത്രികള്‍ 1243


പഞ്ചായത്ത് തല ഡോമിസിലറി കെയര്‍ സെന്റര്‍ 230


വീടുകളില്‍ ചികിത്സയിലുളളവര്‍ 21932


മറ്റു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ 29


ജില്ലയിലെ കണ്ടെയിന്‍മെന്റ് സോണുകള്‍

ജില്ലയില്‍ കൊവിഡ് കേസുകള്‍ ക്രമാതീതമായി വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ കേസുകള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്ത തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ വര്‍ഡുകള്‍ കണ്ടെയിന്‍മെന്റ് സോണായി പ്രഖ്യാപിച്ച് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ഡെപ്യൂട്ടി കലക്ടര്‍ ഉത്തരവിട്ടു.

മേപ്പയൂര്‍ ഗ്രാമപ്പഞ്ചായത്ത് വാര്‍ഡ് 6, കൊടിയത്തൂര്‍ ഗ്രാമപ്പഞ്ചായത്ത് വാര്‍ഡ്് 14 ചുളളിക്കാപറമ്പ് ഈസ്റ്റില്‍പ്പെട്ട അക്കരപറമ്പ് പ്രദേശം, തിരുവമ്പാടി ഗ്രാമപഞ്ചായത്ത് വാര്‍ഡ് 16, ഫറോക്ക് മുന്‍സിപ്പാലിറ്റി ഡിവിഷന്‍ 5 ലെ കടായിതടം മുതല്‍ മങ്ങാട്ടുനിലം വരെയുളള ഭാഗം, കുരുവട്ടൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 8 ലെ കോണോട്ട് മദ്രസ്സയുടെ വലതുവശത്ത് ചെന്നിലേരി, നൊച്ചമണ്ണില്‍ ഇരിപ്പോടമണ്ണില്‍ എന്നീ ഭാഗങ്ങള്‍മാത്രം, കൊയിലാണ്ടി മുന്‍സിപ്പാലിറ്റി വാര്‍ഡ് 21,22,23 കളിലെ കാവുവട്ടം എം യു പി സ്‌കൂള്‍ മുക്ക് മുതല്‍ കാവുംവട്ടം ടൗണ്‍ ഇരുവശവും കണ്ണമ്പത്ത്താഴെ മുക്ക് വരെ ഇരുവശവുമുളള പ്രദേശങ്ങള്‍, കൊയിലാണ്ടി മുന്‍സിപ്പാലിറ്റി വാര്‍ഡ് 22 ലെ കണ്ണമ്പത്ത് താഴമുക്ക് മുതല്‍ റോഡിന്റെ കിഴക്ക് ഭാഗം, ചീക്കിലോട്ട്കണ്ടി എടച്ചംപുറത്ത് മീത്തല്‍ കോളനി വരെയുളള പ്രദേശം,

കൊയിലാണ്ടി മുന്‍സിപ്പാലിറ്റി വാര്‍ഡ് 33 ലെ നാഷണല്‍ ഹൈവേയോട് അഭിമുഖമായി നില്‍ക്കുന്ന സ്ഥലങ്ങളും നഗരസഭാ മാര്‍ക്കറ്റ് ഒഴികെയുളള മുഴുവന്‍ പ്രദേശങ്ങളും കടലുണ്ടി ഗ്രാമപഞ്ചായത്ത് വാര്‍ഡ് 17 ലെ വട്ടപറമ്പ സ്‌കൂള്‍ പട്ടയില്‍ റോഡ് മടത്തില്‍പടി റോഡ് വട്ടപട്ടം ചാലിയപടം റോഡ് എന്നീ സ്ഥലങ്ങളാണ് കണ്ടെയിന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചത്.

കണ്ടെയിന്‍മെന്റ് സോണില്‍പ്പെട്ട എല്ലാവരും കൊവിഡ് പരിശോധനയ്ക് വിധേയരാകണമെന്നും കൊവിഡ് പരിശോധന പൂര്‍ത്തിയാക്കിയ വിവരം സെക്രട്ടറിമാര്‍ ജില്ലാദുരന്തനിവാരണ അതോറിറ്റിയെ അറിയിക്കുന്ന മുറക്ക് കണ്ടെയിന്‍മെന്റ് സോണുകള്‍ 7 ദിവസത്തിന് ശേഷം ഒഴിവാക്കുമെന്നും ദുരന്തനിവാരണ അതോറിറ്റി ഡെപ്യൂട്ടി കലക്ടര്‍ അറിയിച്ചു.

Tags:    

Similar News