കര്‍ണാടക-967, തമിഴ്‌നാട്-1631; അയല്‍ സംസ്ഥാനങ്ങളില്‍ രോഗ വ്യാപനം കുറയുന്നു
കോഴിക്കോട്: അയല്‍ സംസ്ഥാനങ്ങളില്‍ കൊവിഡ് വ്യാപനം കേരളത്തെ അപേക്ഷിച്ച കുറവാണെന്ന് കണക്കുകള്‍. കര്‍ണാടകയില്‍ വെള്ളിയാഴ്ച്ച 967 കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ തമിഴ്‌നാട്ടില്‍ 1631 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം, കേരളത്തില്‍ ഇന്നലെ 25,010 പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.53 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 177 മരണങ്ങള്‍ കൊവിഡ് മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചു. ഇതോടെ കേരളത്തിലെ ആകെ മരണം 22,303 ആയി.
കര്‍ണാടക ആരോഗ്യ വിഭാഗത്തിന്റെ കണക്കനുസരിച്ച് കര്‍ണാടകയിലെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 17,028 ആണ്. ബംഗളൂരുവില്‍ 310 കൊവിഡ് പോസിറ്റീവ് കേസുകളുണ്ട്. വെള്ളിയാഴ്ച്ച 10 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ കര്‍ണാടകയിലെ ആകെ കൊവിഡ് മരണം 37,472 ആയി.
തമിഴ്‌നാട്ടില്‍ കഴിഞ്ഞ ദിവസം 1631 പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട ചെയ്തു. ഇതോടെ, ഇതുവരെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 26,30,592 ആയി. കഴിഞ്ഞ ദിവസം 25 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. ഇതോടെ ഇതുവരെ മരിച്ചവരുടെ എണ്ണം 35,119 ആയി.