കുവൈത്ത് സിറ്റി: പ്രതിദിനം ഒരു ലക്ഷംപേര്‍ക്ക് വാക്സിന് നല്‍കുന്നുണ്ടെന്ന് കുവൈത്ത്. വാക്സിന് നല്കാന് കൂടുതല്‍ കേന്ദ്രങ്ങള്‍ തുടങ്ങുമെന്നും ആരോഗ്യമന്ത്രാലയം അധികൃതര്‍ അറിയിച്ചു.
പ്രതിദിനം 95000 മുതല്‍ 1, 00, 000 വരെ ആളുകള്‍ക്ക് കൊവിഡ് വാക്സീന് നല്‍കുന്നുണ്ടെന്ന് ആരോഗ്യമന്ത്രാലയത്തിലെ പൊതുജനാരോഗ്യവിഭാഗം അസി.അണ്ടര്‍ സെക്രട്ടറി ഡോ.ബുതൈന അല്‍ മുദ്ഹഫ് പറഞ്ഞു. ജലീബ് ഷുയൂഖില്‍ ആരംഭിച്ച വാക്സ്നേഷന് കേന്ദ്രത്തില്‍ ദിവസം 6000 പേര്‍ക്ക് വാക്സിന് നല്‍കാനുള്ള സൗകര്യമാണുള്ളത്. രാജ്യത്തിന്റെ തെക്കന്‍ മേഖലയില്‍ കൂടുതല്‍ കേന്ദ്രങ്ങള്‍ ആരംഭിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും പറഞ്ഞു.