യോഗിയുടെ നാട്ടില്‍ ചാണകത്തില്‍ നിന്ന് രാഖിയും
ഉത്തര്‍പ്രദേശിലെ ബിജിനോറില്‍ ഒരു പ്രാദേശിക ഗോശാലയിലാണ് ചാണകമുപയോഗിച്ച് രാഖി നിര്‍മ്മിക്കുന്നത്. 52കാരനായ പ്രവാസി ആല്‍ക ലഹോട്ടിയാണ് ഇതിനുപിന്നില്‍.
ലക്‌നൗ: യോഗിയുടെ നാട്ടില്‍ ചാണകത്തില്‍ നിന്ന് രാഖി നിര്‍മിക്കുന്ന പദ്ധതിയുമായി ഗോശാല. ഉത്തര്‍പ്രദേശിലെ ബിജിനോറില്‍ ഒരു പ്രാദേശിക ഗോശാലയിലാണ് ചാണകമുപയോഗിച്ച് രാഖി നിര്‍മ്മിക്കുന്നത്. 52കാരനായ പ്രവാസി ആല്‍ക ലഹോട്ടിയാണ് ഇതിനുപിന്നില്‍. ഇന്തോനേഷ്യയില്‍ ജോലിയുണ്ടായിരുന്ന ലഹോട്ടി, ഗോശാലയില്‍ പിതാവിനെ സഹായിക്കാന്‍ ജോലി രാജിവയ്ക്കുകയായിരുന്നു.
കഴിഞ്ഞ കുംഭമേളയ്ക്ക് ലഹോട്ടി തന്റെ രാഖികള്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ആളുകളില്‍ നിന്ന് മികച്ച പ്രതികരണമാണ് ഉണ്ടായത്. പൊതുജനങ്ങള്‍ക്ക് വേണ്ടി ഇത്തരം രാഖികളുണ്ടാക്കാന്‍ ഒരു സന്യാസി ആവശ്യപ്പെട്ടുവെന്നും ലഹോട്ടി പറഞ്ഞു.
കര്‍ണാടക, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, ഒഡീഷ എന്നിവിടങ്ങളില്‍ നിന്ന് ഓര്‍ഡറുകള്‍ ലഭിക്കുന്നുണ്ട്. വരുന്ന ഉത്സവത്തിന് വേണ്ടി ആയിരക്കണക്കിന് രാഖികളാണ് തയ്യാറാക്കുന്നത്. 117 പശുക്കളാണ് ഇവരുടെ ഗോശാലയിലുള്ളത്. ഇവയില്‍ നിന്ന് ലഭിക്കുന്ന ചാണകത്തില്‍ നിന്നാണ് രാഖികള്‍ ഉണ്ടാക്കുന്നത്.