ഗോമൂത്രവും പഞ്ചഗവ്യ മരുന്നും കഴിച്ചപ്പോള്‍ സ്തനാര്‍ബുദം മാറിയെന്ന് പ്രജ്ഞാ സിംഗ് താക്കൂര്‍

ഗോ മൂത്രവും പഞ്ചഗവ്യം ചേര്‍ത്ത ആയുര്‍വേദ മരുന്നുകളും കഴിച്ചാണ് രോഗം ഭേദമാക്കിയതെന്നും പ്രജ്ഞാ സിംഗ് അവകാശപ്പെട്ടു. ഗോമൂത്രം, ചാണകം, നെയ്യ്, തൈര്, പാല്‍ എന്നിവ നിശ്ചിത അളവില്‍ ചേര്‍ത്ത് പുളിപ്പിക്കുന്നതാണ് പഞ്ചഗവ്യം. ഈ ചികിത്സയുടെ ജീവിക്കുന്ന തെളിവാണ് താന്‍- പ്രജ്ഞ പറഞ്ഞു.

Update: 2019-04-23 07:25 GMT
ന്യൂഡല്‍ഹി: ഗോമൂത്ര മിശ്രിതവും പശുക്കളില്‍ നിന്ന് ലഭിക്കുന്ന വസ്തുക്കള്‍ കൊണ്ട് നിര്‍മിക്കുന്ന മറ്റ് ഉല്‍പ്പന്നങ്ങളും കഴിച്ചപ്പോള്‍ തന്റെ അര്‍ബുദം മാറിയെന്ന് മലേഗാവ് സ്‌ഫോടനക്കേസിലെ പ്രതിയും ഭോപ്പാലിലെ ബിജെപി സ്ഥാനാര്‍ഥിയുമായ പ്രജ്ഞാ സിംഗ് താക്കൂര്‍. ഇന്ത്യ ടുഡെയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അവര്‍ ഇക്കാര്യം പറഞ്ഞത്. തനിക്ക് സ്തനാര്‍ബുദമുണ്ടായിരുന്നു. ഗോ മൂത്രവും പഞ്ചഗവ്യം ചേര്‍ത്ത ആയുര്‍വേദ മരുന്നുകളും കഴിച്ചാണ് രോഗം ഭേദമാക്കിയതെന്നും പ്രജ്ഞാ സിംഗ് അവകാശപ്പെട്ടു. ഗോമൂത്രം, ചാണകം, നെയ്യ്, തൈര്, പാല്‍ എന്നിവ നിശ്ചിത അളവില്‍ ചേര്‍ത്ത് പുളിപ്പിക്കുന്നതാണ് പഞ്ചഗവ്യം. ഈ ചികിത്സയുടെ ജീവിക്കുന്ന തെളിവാണ് താന്‍- പ്രജ്ഞ പറഞ്ഞു.


പശുവിനെ പ്രത്യേക രീതിയില്‍ തടവുമ്പോള്‍ തടവുന്ന ആളുട രക്തസമ്മര്‍ദം നിയന്ത്രണവിധേയമാകും. പിന്നില്‍ നിന്ന് കഴുത്തിലേക്ക് തടവിയാല്‍ ഗോമാതാവിനും സന്തോഷമാകുമെന്നും നിരന്തരം ഇത് ചെയ്യുന്ന പക്ഷം രക്തസമ്മര്‍ദ്ദം നിയന്ത്രണവിധേയമാകും. നേരെ തിരിച്ചായാല്‍ അത് അശാസ്ത്രീയമാകുമെന്നും അവര്‍ പറഞ്ഞു. തിങ്കളാഴ്ചയാണ് ഇവര്‍ ഭോപ്പാലില്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചത്. മലേഗാവ് സ്‌ഫോടനക്കേസില്‍ പ്രതിയായ സാധ്വി ഇപ്പോള്‍ ജാമ്യത്തിലാണ്. മധ്യപ്രദേശിലെ മുന്‍ മുഖ്യമന്ത്രി ദ്വിഗ് വിജയ സിങിനെതിരയാണ് ഇപ്പോള്‍ ജാമ്യത്തിലുള്ള ഇവര്‍ മല്‍സരിക്കുന്നത്.




Tags:    

Similar News