തിരുവനന്തപുരം: 24ാം പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായുള്ള സിപിഐ സംസ്ഥാന സമ്മേളനത്തിന് ഇന്ന് തിരുവനന്തപുരത്ത് കൊടിയുയരും. വൈകിട്ട് ആറ് മണിക്ക് പുത്തിരിക്കണ്ടം മൈതാനിയില്‍ നടക്കുന്ന ചടങ്ങില്‍ മുതിര്‍ന്ന നേതാവ് പന്ന്യന്‍ രവീന്ദ്രനാണ് സമ്മേളന പതാക ഉയര്‍ത്തുക. പൊതുസമ്മേളന നഗരിയായ പുത്തരിക്കണ്ടം മൈതാനിയിലും പ്രതിനിധി സമ്മേളന നഗരിയായ ടാഗോര്‍ തീയറ്ററിലെ വെളിയം ഭാര്‍ഗവന്‍ നഗറിലും പൂര്‍ത്തിയായി.
പ്രായപരിധി വിവാദം രൂക്ഷമാകാന്‍ സാധ്യതയുള്ള സമ്മേളനത്തില്‍ ചരിത്രത്തില്‍ ആദ്യമായി സെക്രട്ടറി സ്ഥാനത്തേക്ക് മല്‍സരം നടക്കുമോ എന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്. അതിനിടെ കാനം വിരുദ്ധ പക്ഷത്തിന്റെ മുന്നണിയില്‍ നില്‍ക്കുന്ന സി ദിവാകരനെതിരെ നടപടി വന്നേക്കുമെന്നും സൂചനയുണ്ട്.
സമ്മേളനം തുടങ്ങാനിരിക്കെ വീഭാഗീയതയ്‌ക്കെതിരെ ശക്തമായ താക്കീതുമായി കാനം രാജേന്ദ്രന്‍ രംഗത്തെത്തിയിരുന്നു. വിഭാഗീയ പ്രവര്‍ത്തനം നടത്തുന്നവര്‍ക്ക് പാര്‍ട്ടിയില്‍ സ്ഥാനം ഉണ്ടാകില്ലെന്നും മുന്‍കാല ചരിത്രം ഇത് ബോധ്യപ്പെടുത്തുന്നുണ്ടെന്നും പാര്‍ട്ടി മുഖ മാസികയായ നവയുഗത്തിലെഴുതിയ ലേഖനത്തില്‍ കാനം വ്യക്തമാക്കിയിരുന്നു.
സിപിഐ സമ്മേളനം തുടങ്ങുന്നതിന് മുന്നോടിയായി സി ദിവാകരന്‍, കെഇ ഇസ്മായില്‍, കെ കെ. ശിവരാമന്‍ തുടങ്ങിയ നേതാക്കള്‍ കാനം രാജേന്ദ്രനെതിരായ രൂക്ഷ വിമര്‍ശനവുമായി രംഗത്ത് വന്നിരുന്നു.