കഞ്ചാവ് മാഫിയക്കെതിരേ പരാതി; എസ്ഡിപിഐ പ്രവര്‍ത്തകന് നേരെ സിപിഎം ആക്രമണം
ചൊവ്വല്ലൂര്‍പടി തിരിവില്‍ വച്ച് ബൈക്ക് തടഞ്ഞു നിര്‍ത്തി മര്‍ദിക്കുകയായിരുന്നു. പിന്നീട് ഗുരുവായൂര്‍ പോലിസ് സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി പോലിസും മര്‍ദിച്ചു. സിപിഎം പ്രവര്‍ത്തകരുടെ സാന്നിധ്യത്തില്‍ സിഐ ബാലകൃഷ്ണന്റെ നേതൃത്വത്തിലാണ് പോലിസ് മര്‍ദിച്ചതെന്ന് റാഷിദ് ആരോപിച്ചു.

ചാവക്കാട്: ബ്രഹ്മക്കുളം മേഖലയിലെ കഞ്ചാവ് മാഫിയക്കെതിരേ പരാതി നല്‍കിയ എസ്ഡിപിഐ പ്രവര്‍ത്തകന് നേരെ സിപിഎം ആക്രമണം. ബൈക്കില്‍ വരികയായിരുന്നു എസ്ഡിപിഐ പ്രവര്‍ത്തകന്‍ റാഷിദിനേയാണ് സിപിഎം പ്രവര്‍ത്തകര്‍ തടഞ്ഞു നിര്‍ത്തി മര്‍ദിച്ചത്. സിപിഎം പ്രവര്‍ത്തകന്‍ പ്രവീശിന്റെ നേതൃത്വത്തിലുള്ള സിപിഎം പ്രവര്‍ത്തകരാണ് മര്‍ദിച്ചതെന്ന് ആശുപത്രിയില്‍ കഴിയുന്ന റാഷിദ് പറഞ്ഞു.
ചൊവ്വല്ലൂര്‍പടി തിരിവില്‍ വച്ച് ബൈക്ക് തടഞ്ഞു നിര്‍ത്തി മര്‍ദിക്കുകയായിരുന്നു. പിന്നീട് ഗുരുവായൂര്‍ പോലിസ് സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി പോലിസും മര്‍ദിച്ചു. സിപിഎം പ്രവര്‍ത്തകരുടെ സാന്നിധ്യത്തില്‍ സിഐ ബാലകൃഷ്ണന്റെ നേതൃത്വത്തിലാണ് പോലിസ് മര്‍ദിച്ചതെന്ന് റാഷിദ് ആരോപിച്ചു. മര്‍ദനത്തില്‍ പരിക്കേറ്റ റാഷിദിനെ ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കഞ്ചാവ് മാഫിയക്കെതിരേ പരാതി നല്‍കിയതിലുള്ള പ്രതികാരമാണ് പ്രവര്‍ത്തകനെതിരായ ആക്രമണമെന്ന് എസ്ഡിപിഐ ആരോപിച്ചു. പോലിസും സിപിഎമ്മും കഞ്ചാവ് മാഫിയ സഹായിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. കഞ്ചാവ് മാഫിയക്കെതിരേ നടപടിയെടുക്കാത്ത പോലിസ് പരാതിക്കാരെ പീഡിപ്പിക്കുന്ന സമീപനമാണ് സ്വീകരിക്കുന്നതെന്നും എസ്ഡിപിഐ കുറ്റപ്പെടുത്തി.
സിപിഎമ്മിന് വേണ്ടി പണിയെടുക്കുന്ന പോലിസ് നിലപാട് തിരുത്തണമെന്ന് എസ്ഡിപിഐ മണലൂര്‍ മണ്ഡലം പ്രസിഡന്റ് എസ് സിറാജ് ആവശ്യപ്പെട്ടു. പ്രതിഷേധ യോഗത്തില്‍ എസ്ഡിപിഐ മുന്‍സിപ്പല്‍ പ്രസിഡന്റ് ഹസന്‍ മരോട്ടിക്കല്‍, സെക്രട്ടറി നസീര്‍ തൈക്കാട് സംസാരിച്ചു.