പാലക്കാട് സിപിഎം നേതാവിന്റെ കൊലപാതകത്തിന് പിന്നില്‍ സിപിഎമ്മുകാര്‍ തന്നെയെന്ന് ദൃക്‌സാക്ഷി
ദേശാഭിമാനി പത്രം വരുത്തുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം പ്രദേശത്തുണ്ടായിരുന്നതായും സുരേഷ് പറഞ്ഞു.ഇതാണ് കൊലപാതകത്തിന് കാരണമായിട്ടുണ്ടാകുകയെന്നും സുരേഷ് പറഞ്ഞു. ഷാജഹാനെ വീടിന് വെളിയിലിട്ടാണ് ശബരിയും അനീഷും വെട്ടിയത്.ശബരി എന്ന ആളാണ് ഷാജഹാനെ ആദ്യം വെട്ടിയതെന്നും,പിന്നീട് അനീഷും ഇയാള്‍ക്കൊപ്പം ചേരുകയായിരുന്നെന്നും സുരേഷ് പറഞ്ഞു.ഇവര്‍ക്ക് ബിജെപി പിന്തുണയുണ്ടെന്നും സുരേഷ് ആരോപിച്ചു.2008 ലാണ് കുന്നക്കാട് ആര്‍എസ്എസ് പ്രവര്‍ത്തകനായ ആറുച്ചാമിയെ സിപിഎം പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയിരുന്നു,ഈ കേസിലെ പ്രതിയാണ് ഷാജഹാന്‍.
അതേസമയം,കൊലപാതകത്തിന് പിന്നില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്ന് സിപിഎം ആരോപിച്ചിരുന്നു. എന്നാല്‍, കൊലപാതകത്തില്‍ പങ്കില്ലെന്നും സിപിഎമ്മിലെ വിഭാഗീയതയാണ് കൊലപാതകത്തിന് കാരണമെന്നും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി സി കൃഷ്ണകുമാര്‍ പറഞ്ഞു.
ഞായറാഴ്ച രാത്രി 9.30നാണ് ഷാജഹാന്‍ കൊല്ലപ്പെടുന്നത്.സുഹൃത്തുമൊത്ത് കടയില്‍ സാധനം വാങ്ങുന്നതിനിടെ, അക്രമിസംഘം ഷാജഹാനെ വെട്ടിവീഴ്ത്തി രക്ഷപ്പെടുകയായിരുന്നു. കാലിനും തലയ്ക്കും ഗുരുതരമായി പരിക്കേറ്റ ഷാജഹാനെ ഉടനെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. രാഷ്ട്രീയകൊലപാതകമാണോ ഇതെന്ന് പോലിസ് സ്ഥിരീകരിച്ചിട്ടില്ല. ജില്ലാ ആശുപത്രിയില്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദ്ദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.