സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ഇന്ന്
സംസ്ഥാന സമിതി അംഗവും മുന്‍ മന്ത്രിയുമായ ജി സുധാകരനെതിരേ പരാതികളുയര്‍ന്ന പശ്ചാത്തലത്തില്‍ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ എളമരം കരീമും കെജെ തോമസുമാണ് ഇതു സംബന്ധിച്ച് അന്വേഷണം നടത്തിയത്.
തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും. അമ്പലപ്പുഴയിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സംഭവിച്ച വീഴ്ചകളില്‍ സംസ്ഥാന സമിതി ചുമതലപ്പെടുത്തിയ അന്വേഷണ കമ്മീഷന്‍ ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചേക്കുമെന്നാണ് പുറത്തുവരുന്ന റിപോര്‍ട്ടുകള്‍.
സംസ്ഥാന സമിതി അംഗവും മുന്‍ മന്ത്രിയുമായ ജി സുധാകരനെതിരേ പരാതികളുയര്‍ന്ന പശ്ചാത്തലത്തില്‍ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ എളമരം കരീമും കെജെ തോമസുമാണ് ഇതു സംബന്ധിച്ച് അന്വേഷണം നടത്തിയത്.
ഇവരുടെ തെളിവെടുപ്പില്‍ ഭൂരിപക്ഷവും സുധാകരനെതിരെ മൊഴി നല്‍കിയതും ഗൗരവതരമാണ്. ഈ സാഹചര്യത്തില്‍ കമ്മീഷന്റെ അന്തിമ നിഗമനവും സംസ്ഥാന നേതൃത്വം തീരുമാനിക്കുന്ന നടപടിയുമാകും നിര്‍ണായകം.ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചാല്‍ തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ ചേരുന്ന സംസ്ഥാന സമിതിയും വിഷയം ചര്‍ച്ചചെയ്യും. കേന്ദ്ര നേതൃത്വം പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനിച്ചതോടെ സംസ്ഥാന സമ്മേളനം മുതല്‍ ബ്രാഞ്ച് സമ്മേളനം വരെയുള്ള നടത്തിപ്പ് സംബന്ധിച്ചും ഇന്നത്തെ സെക്രട്ടറിയേറ്റില്‍ തീരുമാനമെടുക്കുമെന്നാണ് കരുതുന്നത്.