കസ്റ്റഡിയില്‍നിന്ന് രക്ഷപ്പെട്ട കുപ്രസിദ്ധ കുറ്റവാളി ബാലമുരുകനെ കണ്ടെത്താനായില്ല

Update: 2024-05-18 04:25 GMT

തൃശ്ശൂര്‍: കോടതിയില്‍ ഹാജരാക്കുന്നതിനിടെ പോലിസ് കസ്റ്റഡിയില്‍നിന്ന് രക്ഷപ്പെട്ട കുപ്രസിദ്ധ കുറ്റവാളി തമിഴ്‌നാട് ആലംകുളം സ്വദേശി ബാലമുരുകനെ കണ്ടെത്താനായില്ല. വിയ്യൂര്‍ അതീവസുരക്ഷാ ജയില്‍ പരിസരത്തുനിന്നാണ് ഇന്നലെ രാത്രി ഓടി രക്ഷപ്പെട്ടത്. നിരവധി മോഷണക്കേസുകളില്‍ പ്രതിയായ ഇയാളെ തമിഴ്‌നാട്ടിലെ പെരിയ കോടതിയില്‍ ഹാജരാക്കി തമിഴ്‌നാട് പോലിസ് തിരികെ വിയ്യൂരിലെത്തിക്കുന്നതിനിടെയാണ് സംഭവം. പോലിസ് ഉദ്യോഗസ്ഥര്‍ ജയിലിനുള്ളിലെത്തി പ്രതിയെ എത്തിച്ച കാര്യം പറഞ്ഞ് തിരിച്ചുവന്നപ്പോഴാണ് കാണാതായത്.

ജയില്‍ വളപ്പിലേക്ക് കടന്നതിനാല്‍ വിലങ്ങ് അഴിച്ചിരുന്നു. വാനില്‍നിന്ന് ഇറങ്ങിയോടിയ ബാലമുരുകന്റെ പിന്നാലെ പോലിസും ഓടിയെങ്കിലും പിടികൂടാനായില്ല. കേരളത്തിലും തമിഴ്‌നാട്ടിലും ഉള്‍പ്പെടെ 40ഓളം മോഷണക്കേസുകളിലെ പ്രതിയാണ് ബാലമുരുകന്‍. മോഷണത്തിനിടെ ആക്രമണം നടത്തുന്ന പതിവ് കൂടിയുള്ളതിനാല്‍ പോലിസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. ഇന്നലെ രാത്രി മുതല്‍ തൃശ്ശൂര്‍ നഗരത്തില്‍ വ്യാപക തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായിട്ടില്ല.

Tags:    

Similar News