100 കോടി ക്ലബ്ബിലെത്തുന്ന ആദ്യ ഫുട്‌ബോള്‍ താരമാവാന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ
ലിസ്ബണ്‍: വാര്‍ഷിക വരുമാനം 100 കോടി ഡോളറിന് അരികെ എത്തിയതോടെ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ലോക റെക്കോഡിനരികെ. 100 കോടി ക്ലബ്ബിലെത്തുന്ന ആദ്യ ഫുട്‌ബോള്‍ താരമെന്ന റെക്കോഡാണ് റൊണാള്‍ഡോയെ കാത്തിരിക്കുന്നത്. സാമ്പത്തിക പ്രസിദ്ധീകരണമായ ഫോബ്‌സിന്റെ റിപോര്‍ട്ടിലാണ് റോണോയുടെ വരുമാനത്തിലെ കുതിപ്പ് സൂചിപ്പിക്കുന്നത്. യുവന്റസ് താരം കഴിഞ്ഞ വര്‍ഷം വാര്‍ഷിക വരുമാനമായി കൈപ്പറ്റിയത് 830 കോടിയായിരുന്നു. താരത്തിന്റെ ഈ വര്‍ഷത്തെ വരുമാനം 100 കോടിയാണ്(7641 കോടി രൂപ).
കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് 32 കോടി രൂപയോളം റൊണാള്‍ഡോയുടെ വേതനയിനത്തില്‍ താരം കുറച്ചിരുന്നു. എന്നാല്‍ ഇതൊന്നും താരത്തിന്റെ റെക്കോഡിലേക്കുള്ള പ്രയാണത്തിന് തടസ്സമാവില്ലെന്നാണ് ഫോബ്‌സിന്റെ റിപോര്‍ട്ട്. ക്ലബ്ബ് പ്രതിഫലയിനത്തില്‍ ലയണല്‍ മെസ്സിയാണ് റൊണാള്‍ഡോയെക്കാള്‍ മുന്നില്‍. എന്നാല്‍ പരസ്യവരുമാനം മെസ്സിയേക്കാള്‍ കൂടുതല്‍ റൊണോയ്ക്കാണ് ഉള്ളത്. അമേരിക്കയുടെ ഗോള്‍ഫ് താരം ടൈഗര്‍ വുഡ്‌സ്(2009), ബോക്‌സിങ് താരം ഫ്‌ളോയിഡ് മെയ് വെതര്‍ എന്നിവരാണ് 100 കോടി ഡോളര്‍ ക്ലബ്ബിലെത്തിയ മുന്‍ കായിക താരങ്ങള്‍. യുവന്റസില്‍ നിന്നുള്ള പ്രതിഫലയിനത്തില്‍ 497 കോടിയാണ് റൊണാള്‍ഡോ നേടുന്നത്. പരസ്യയിനത്തില്‍ 338 കോടിയാണ് താരത്തിന്റെ സമ്പാദ്യം.