കോഴിക്കോട് മൊബൈല്‍ തട്ടിയെടുക്കാനുള്ള ശ്രമം ചെറുത്ത അതിഥി തൊഴിലാളിയെ ബൈക്കില്‍ വലിച്ചിഴച്ചു; രണ്ടു പേര്‍ അറസ്റ്റില്‍

സംഭവത്തില്‍ രണ്ടു പേരെ കൊടുവള്ളി പോലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കാക്കൂര്‍ സ്വദേശികളായ സനു കൃഷ്ണന്‍, ഷംനാസ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

Update: 2021-07-02 17:25 GMT

കോഴിക്കോട്: മൊബൈല്‍ തട്ടിയെടുത്ത് രക്ഷപ്പെടാനുള്ള ശ്രമം തടഞ്ഞ അതിഥി തൊഴിലാളിയെ ബൈക്കില്‍ വലിച്ചിഴച്ച് മോഷ്ടാക്കള്‍. കോഴിക്കോട് എളയേറ്റില്‍ വട്ടോളിയിലാണ് ബിഹാര്‍ സ്വദേശി അലി അക്ബറിനെ വലിച്ചിഴച്ചത്. ബൈക്കിലെത്തിയ രണ്ടംഗ സംഘം വഴിയരികില്‍ നില്‍ക്കുകയായിരുന്ന അലിയുടെ മൊബൈല്‍ ഫോണ്‍ കോള്‍ ചെയ്യാനാണെന്ന് ആവശ്യപ്പെട്ട് വാങ്ങുകയും തുടര്‍ന്ന് കോള്‍ ചെയ്യുന്നത് പോലെ കാണിച്ച് ബൈക്കില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു.

ബൈക്കില്‍ പിടി വിടാതെ തൂങ്ങിക്കിടന്ന അലിയെ 100 മീറ്റര്‍ ദൂരത്തോളം പ്രതികള്‍ വലിച്ചിഴച്ചു. ദൃശ്യങ്ങള്‍ കണ്ട നാട്ടുകാര്‍ ബൈക്കിനെ പിന്തുടര്‍ന്നു. ഇതിനിടെ ബൈക്കിനു പിന്നില്‍ ഇരുന്നയാള്‍ക്കൊപ്പം മൊബൈല്‍ ഫോണും റോഡിലേക്ക് വീണു.

സംഭവത്തില്‍ രണ്ടു പേരെ കൊടുവള്ളി പോലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കാക്കൂര്‍ സ്വദേശികളായ സനു കൃഷ്ണന്‍, ഷംനാസ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. അലി താമരശേരി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. പരുക്ക് ഗുരുതരമല്ലെങ്കിലും റോഡിലൂടെ വലിച്ചിഴച്ചതിനാല്‍ ശരീരത്തിലെ പലഭാഗത്തും തൊലി അടര്‍ന്നുപോയിട്ടുണ്ട്.

Tags:    

Similar News