കൂട്ടബലാല്‍സംഗക്കേസ് ഫയല്‍ ചെയ്തതിനു പിന്നാലെ യുപിയില്‍ 13കാരിയുടെ പിതാവ് വാഹനാപകടത്തില്‍ മരിച്ചു

പെണ്‍കുട്ടിയെ മെഡിക്കല്‍ പരിശോധനയ്ക്കായി പ്രവേശിപ്പിച്ച ആശുപത്രിയുടെ മുന്നില്‍വച്ചാണ് പിതാവിന്റെ ദാരുണ മരണം.

Update: 2021-03-10 08:29 GMT

കാന്‍പൂര്‍: ഉത്തര്‍പ്രദേശില്‍ 13കാരി കൂട്ട ബലാത്സംഗത്തിന് ഇരയായതിനു രണ്ടു ദിവസത്തിന് ശേഷം പെണ്‍കുട്ടിയുടെ പിതാവ് ദുരൂഹ സാഹചര്യത്തില്‍ വാഹനാപകടത്തില്‍ മരിച്ചു. പെണ്‍കുട്ടിയെ മെഡിക്കല്‍ പരിശോധനയ്ക്കായി പ്രവേശിപ്പിച്ച ആശുപത്രിയുടെ മുന്നില്‍വച്ചാണ് പിതാവിന്റെ ദാരുണ മരണം.

കാന്‍പൂരില്‍ ഇന്ന് രാവിലെയാണ് ഞെട്ടിപ്പിക്കുന്ന സംഭവം. രണ്ടുദിവസം മുന്‍പാണ് മൂന്ന് പേര്‍ ചേര്‍ന്ന് 13കാരിയെ കൂട്ടബലാല്‍സംഗം ചെയ്തത്. സംഭവത്തിന് പിന്നാലെ പരാതി പിന്‍വലിക്കാന്‍ ആവശ്യപ്പെട്ട് പ്രതിയുടെ കുടുംബം നിരന്തരം ഭീഷണിപ്പെടുത്തുകയാണെന്നും പോലിസ് പ്രതികള്‍ക്കൊപ്പം ചേര്‍ന്ന് ഗൂഢാലോചന നടത്തുകയാണെന്നും കുടുംബക്കാര്‍ ആരോപിച്ചിരുന്നു. തൊട്ടുപിന്നാലെയാണ് പെണ്‍കുട്ടിയുടെ പിതാവ് വാഹനാപകടത്തില്‍ മരിച്ചത്.

ബലാല്‍സംഗക്കേസിലെ പ്രതി ഗോലു യാദവിന്റെ പിതാവ് യുപിയില്‍ പോലിസ് സബ് ഇന്‍സ്‌പെക്ടറായി ജോലി ചെയ്യുകയാണ്. തന്റെ മകനെ കൊന്നതാണെന്ന് വാഹനാപകടത്തില്‍ മരിച്ചയാളുടെ പിതാവ് ആരോപിച്ചു. പോലിസ് ഗൂഢാലോചന നടത്തിയതായും അദ്ദേഹം ആരോപിച്ചു.പെണ്‍കുട്ടിയുടെ മെഡിക്കല്‍ പരിശോധന പുരോഗമിക്കുന്നതിനിടെ, ചായ കുടിക്കാന്‍ പുറത്തിറങ്ങിയ സമയത്താണ് വാഹനാപകടം. ഉടന്‍ തന്നെ കാന്‍പൂര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തില്‍ കുടുംബാംഗങ്ങള്‍ പോലിസിന് പരാതി നല്‍കി.

Tags:    

Similar News