ആറു വയസ്സുകാരനെ തലയ്ക്കടിച്ചു കൊന്ന് 14കാരിയായ സഹോദരിയെ ബലാല്‍സംഗം ചെയ്ത ബന്ധുവിന് വധശിക്ഷ

Update: 2023-07-22 08:24 GMT
ആറു വയസ്സുകാരനെ തലയ്ക്കടിച്ചു കൊന്ന് 14കാരിയായ സഹോദരിയെ ബലാല്‍സംഗം ചെയ്ത ബന്ധുവിന് വധശിക്ഷ
ഇടുക്കി: ആറു വയസ്സുകാരനെ തലയ്ക്കടിച്ചു കൊലപ്പെടുത്തുകയും 14കാരിയായ സഹോദരിയെ ബലാല്‍സംഗം ചെയ്യുകയും ചെയ്ത ബന്ധുവിന് കോടതി വധശിക്ഷ വിധിച്ചു. ഇടുക്കി ആനച്ചാലിന് സമീപം ആമക്കണ്ടത്ത് ആറു വയസ്സുകാരനെ ചുറ്റികകൊണ്ട് തലയ്ക്കടിച്ചു കൊല്ലുകയും 14 വയസ്സുള്ള സഹോദരിയെ ക്രൂരമായി ബലാല്‍സംഗം ചെയ്യുകയും ചെയ്ത പ്രതിക്കാണ് ഇടുക്കി അതിവേഗ കോടതി വധശിക്ഷ വിധിച്ചത്. കുട്ടികളുടെ മാതൃസഹോദരീ ഭര്‍ത്താവിനെയാണ് കോടതി ശിക്ഷിച്ചത്. കുട്ടികളുടെ മാതാവിനെയും മുത്തശ്ശിയെയും ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച ശേഷമാണ് 14 വയസ്സുകാരിയായ സഹോദരിയെ ഏലത്തോട്ടത്തില്‍ വച്ച് ഇയാള്‍ ബലാല്‍സംഗം ചെയ്തതത്. നാലു കേസുകളില്‍ മരണം വരെ തടവു ശിക്ഷ ഉള്‍പ്പെടെ പ്രതിക്ക് 92 വര്‍ഷം തടവു ശിക്ഷയാണ് വിധിച്ചത്.
Tags:    

Similar News