കൊവിഡ് രണ്ടാം തരംഗം; വിരമിച്ച സൈനിക ഡോക്ടര്‍മാരെ തിരിച്ചുവിളിച്ച് പ്രതിരോധ മന്ത്രാലയം
400 വിരമിച്ച ഡോക്ടര്‍മാരെയാണ് താല്‍ക്കാലികമായി കൊവിഡ് ഡ്യൂട്ടിക്ക് വേണ്ടി നിയമിക്കുന്നത്.
ന്യൂഡല്‍ഹി: കൊവിഡ് രണ്ടാം തരംഗം രാജ്യത്തെ വരിഞ്ഞുമുറുക്കുന്നതിനിടെ സേനയില്‍ നിന്ന് വിരമമിച്ച ഡോക്ടര്‍മാരുടെ സേവനം കൂടി ലഭ്യമാക്കാന്‍ പ്രതിരോധ മന്ത്രാലയത്തിന്റെ തീരുമാനം. 400 വിരമിച്ച ഡോക്ടര്‍മാരെയാണ് താല്‍ക്കാലികമായി കൊവിഡ് ഡ്യൂട്ടിക്ക് വേണ്ടി നിയമിക്കുന്നത്.
ഇതുസംബന്ധിച്ച പ്രതിരോധ മന്ത്രാലയം സേനയുടെ മെഡിക്കല്‍ സര്‍വീസ് ഡയറക്ടര്‍ ജനറലിന് ഉത്തരവ് നല്‍കിതയതായി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
2017നും 2021നും ഇടയില്‍ വിരമിച്ച ഡോക്ടര്‍മാരെയാണ് തിരികെ വിളിക്കുന്നത്. 11 മാസത്തേക്ക് കരാര്‍ അടിസ്ഥാനത്തിലാണ് ഇവരെ നിയമിക്കുന്നത്. സൈന്യത്തിന്റെ നേതൃത്വത്തില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കൊവിഡ് ആശുപത്രികള്‍ തുടങ്ങുകയും മറ്റു ആശുപത്രികള്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുകയും ചെയ്തു വരുന്നുണ്ട്.സൈനിക ആശുപത്രികളില്‍ സാധാരണക്കാര്‍ക്കും പ്രവേശനം അനുവദിച്ചിട്ടുണ്ട്. ഓക്‌സിജന്‍, വാക്‌സിന്‍ വിതരണ രംഗത്തും വിവിധ സൈനിക വിഭാഗങ്ങള്‍ കൈകോര്‍ത്തിട്ടുണ്ട്.