റാണ അയ്യൂബിനെതിരേ കേസെടുക്കാന്‍ നിര്‍ദേശം

Update: 2025-01-28 02:42 GMT
റാണ അയ്യൂബിനെതിരേ കേസെടുക്കാന്‍ നിര്‍ദേശം

ന്യൂഡല്‍ഹി: പ്രശസ്ത മാധ്യമപ്രവര്‍ത്തകയും എഴുത്തുകാരിയുമായ റാണ അയ്യൂബിനെതിരേ കേസെടുക്കാന്‍ പോലിസിന് ഡല്‍ഹി കോടതി നിര്‍ദേശം നല്‍കി. 2016-17 കാലത്ത് ഹിന്ദു ദൈവങ്ങളെ മോശമായി ചിത്രീകരിക്കുന്ന സോഷ്യല്‍മീഡിയ പോസ്റ്റുകള്‍ പങ്കുവെച്ചു എന്ന് ആരോപിച്ച് നല്‍കിയ പരാതിയിലാണ് കോടതി നിര്‍ദേശം. വിവിധ മതവിഭാഗങ്ങള്‍ തമ്മില്‍ ശത്രുതയുണ്ടാക്കാന്‍ ശ്രമിച്ചു, മതവികാരം വ്രണപ്പെടുത്താന്‍ ശ്രമിച്ചു തുടങ്ങിയ വകുപ്പുകളില്‍ കേസെടുക്കാനാണ് നിര്‍ദേശം. ആരോപണങ്ങളുടെ ഗൗരവം പരിഗണിച്ച് അതിവേഗം അന്വേഷണം നടത്തണമെന്ന് കോടതി പോലിസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Tags:    

Similar News