ടൂള്‍കിറ്റ് കേസില്‍ ദിഷ രവിക്ക് ജാമ്യം
റിപബ്ലിക് ദിനത്തിലെ അക്രമത്തിലേക്ക് നയിച്ചതില്‍ ടൂള്‍കിറ്റ് പങ്കുവഹിച്ചിട്ടുണ്ട് എന്നതില്‍ തെളിവുകളുണ്ടോ എന്നാണ് കോടതി ഡല്‍ഹി പോലിസിനോട് ചോദിച്ചത്. മറുപടി ഹാജരാക്കാന്‍ ഡല്‍ഹി പോലിസിന് കഴിഞ്ഞിരുന്നില്ല.
ന്യൂഡല്‍ഹി: ടൂള്‍കിറ്റ് കേസില്‍ സാമൂഹ്യ പ്രവര്‍ത്തക ദിഷ രവിക്ക് ജാമ്യം. ഒരു ലക്ഷം രൂപ വീതം രണ്ട് പേരുടെ ആള്‍ ജാമ്യത്തിലാണ് ദിഷക്ക് ജാമ്യം ലഭിച്ചത്. കഴിഞ്ഞ 13നാണ് ദിഷ അറസ്റ്റിലായത്.
കര്‍ഷക പ്രക്ഷോഭവുമായി ബന്ധപ്പെട്ട് റിപബ്ലിക് ദിനത്തിലെ അക്രമത്തിലേക്ക് നയിച്ചതില്‍ ടൂള്‍കിറ്റ് പങ്കുവഹിച്ചിട്ടുണ്ട് എന്നതില്‍ തെളിവുകളുണ്ടോ എന്നാണ് കോടതി ഡല്‍ഹി പോലിസിനോട് ചോദിച്ചത്. മറുപടി ഹാജരാക്കാന്‍ ഡല്‍ഹി പോലിസിന് കഴിഞ്ഞിരുന്നില്ല.
നിരോധിത സംഘടനയായ ഖലിസ്ഥാന്‍ അനുകൂല കൂട്ടായ്മകളുമായി ദിഷക്ക് ബന്ധമുണ്ടെന്നായിരുന്നു പോലിസ് ആരോപണം. ഇവരോടൊപ്പം ചേര്‍ന്ന് കേന്ദ്ര സര്‍ക്കാരിനെതിരെ ഗൂഢാലോചന നടത്തിയെന്നുമാണ് പോലിസ് ആരോപിക്കുന്നത്.