ഡല്‍ഹി തിരഞ്ഞെടുപ്പ്: ആം ആദ്മി 58 സീറ്റുകളില്‍ മുന്നില്‍; 21 മണ്ഡലങ്ങളില്‍ ഇഞ്ചോടിഞ്ച് പോരാട്ടം
എന്നാല്‍ ഡെപ്യൂട്ടി മുഖ്യമന്ത്രി മനീഷ് സിസോദിയ പട്പട് ഗഞ്ച സീറ്റില്‍ പിന്നിലാണെന്നാണ് ഒടുവില്‍ ലഭിക്കുന്ന വിവരം.
ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ 21 മണ്ഡലങ്ങളില്‍ ഇഞ്ചോടിഞ്ച് പോരാട്ടം. 1000 വോട്ടുകള്‍ക്ക് താഴെയാണ് പലയിടങ്ങളിലും ലീഡ് നില. അന്തിമഫലം വരുമ്പോള്‍ ലീഡ് നില മാറി മറിയാനാണ് സാധ്യത.നിലവില്‍ വ്യക്തമായ ലീഡോടെ 58 സീറ്റുകളില്‍ ആം ആദ്മി പാര്‍ട്ടി മുന്നേറുകയാണ്. ബിജെപി 12 സീറ്റില്‍ മുന്നിലാണ്. നേരത്തേ 22 സീറ്റുകളില്‍ വരെ ബിജെപി മുന്നോട്ട് വന്നിരുന്നു.
അതേസമയം, എന്നാല്‍ ഡെപ്യൂട്ടി മുഖ്യമന്ത്രി മനീഷ് സിസോദിയ പട്പട് ഗഞ്ച സീറ്റില്‍ പിന്നിലാണെന്നാണ് ഒടുവില്‍ ലഭിക്കുന്ന വിവരം.1124 വോട്ടുകള്‍ക്കാണ് അദ്ദേഹം ഇവിടെ പിറകില്‍ നില്‍ക്കുന്നത്. കേവല ഭൂരിപക്ഷത്തിലേക്ക് ആം ആദ്മി പാര്‍ട്ടി എത്തിയതോടെ പ്രവര്‍ത്തകര്‍ ആവശേത്തിലാണ്. തികഞ്ഞ വിജയ പ്രതീക്ഷ പുലര്‍ത്തുന്ന ആം ആദ്മി പാര്‍ട്ടി പലയിടങ്ങളിലും വിജയാഹ്ലാദം തുടങ്ങിയിട്ടുണ്ട്. കോണ്‍ഗ്രസ് ഒരു സീറ്റില്‍ പോലും ലീഡ് ചെയ്യുന്നില്ല.
ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ ഫലസൂചനകളില്‍ പിന്നില്‍ പോയെങ്കിലും ബിജെപി ഇപ്പോഴും പ്രതീക്ഷ കൈവിട്ടിട്ടില്ല. എഎപി മുന്നിട്ടു നില്‍ക്കുന്ന പല സീറ്റിലും ലീഡ് നില വളരെ കുറവാണെന്നും ഇത് മാറിമറിയുമെന്നുമാണ് ബിജെപി നേതാക്കള്‍ പറയുന്നത്. ഇരുപത്തിയൊന്നു മണ്ഡലങ്ങളിലെങ്കിലും ലീഡ് ആയിരം വോട്ടില്‍ താഴെയാണെന്ന് ബിജെപി നേതാക്കള്‍ പറയുന്നു. വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ഇതു മാറിമറിയുമെന്നും അന്തിമ ഫലം ബിജെപിക്ക് അനുകൂലമാവുമെന്നുമാണ് ഇവരുടെ പക്ഷം.
ഡല്‍ഹി ബിജെപി അധ്യക്ഷന്‍ മനോജ് തിവാരി മാധ്യമങ്ങളെ കണ്ടപ്പോഴും പങ്കുവച്ചത് ഈ പ്രതീക്ഷയാണ്. തുടക്കത്തിലെ ഫല സൂചനകളില്‍ നിരാശയില്ലെന്ന് തിവാരി പറഞ്ഞു. അന്തിമ ഫലത്തില്‍ ബിജെപി തന്നെ വിജയിക്കും. ഞങ്ങള്‍ 55 സീറ്റ് നേടിയാന്‍ അത്ഭുതപ്പെടേണ്ടതില്ല തിവാരി പറഞ്ഞു.