ഷര്‍ജീല്‍ ഇമാമിന്റെ ജാമ്യാപേക്ഷയില്‍ വേഗം തീരുമാനമെടുക്കാന്‍ നിര്‍ദേശം
ജവഹര്‍ ലാല്‍ നെഹ്‌റു സര്‍വ്വകലാശാലയില്‍ ആധുനിക ചരിത്രത്തില്‍ ഗവേഷണം ചെയ്യുകയായിരുന്നു ഷര്‍ജീല്‍ ഇമാം. 2020ല്‍ അറസ്റ്റ് ചെയ്യപ്പെട്ടതിന് ശേഷം ഇതുവരെ ജയിലില്‍ തുടരുകയാണ്.
ന്യൂഡല്‍ഹി: ഷര്‍ജീല്‍ ഇമാമിന്റെ ജാമ്യാപേക്ഷ അതിവേഗം പരിഗണിക്കണമെന്ന് ഡല്‍ഹി ഹൈക്കോടതിക്ക് സുപ്രിംകോടതി നിര്‍ദേശം നല്‍കി. 2020 ഫെബ്രുവരിയില്‍ ഡല്‍ഹിയിലുണ്ടായ സംഘര്‍ഷത്തില്‍ റജിസ്റ്റര്‍ ചെയ്ത യുഎപിഎ കേസുകളിലെ ജാമ്യാപേക്ഷ പരിഗണിക്കാനാണ് നിര്‍ദേശം. കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന പൗരത്വ നിയമഭേദഗതിക്കെതിരായ സമരത്തില്‍ 53 പേര്‍ കൊല്ലപ്പെട്ടെന്നും 700 പേര്‍ക്ക് പരിക്കേറ്റെന്നുമാണ് പോലിസ് പറയുന്നത്. സംഘര്‍ഷത്തിന്റെ കാരണങ്ങളിലൊന്ന് ഷര്‍ജില്‍ ഇമാമിന്റെ പ്രസംഗങ്ങളാണെന്നും പോലിസ് ആരോപിക്കുന്നു.
സംഭവ സമയത്ത് ജവഹര്‍ ലാല്‍ നെഹ്‌റു സര്‍വ്വകലാശാലയില്‍ ആധുനിക ചരിത്രത്തില്‍ ഗവേഷണം ചെയ്യുകയായിരുന്നു ഷര്‍ജീല്‍ ഇമാം. 2020ല്‍ അറസ്റ്റ് ചെയ്യപ്പെട്ടതിന് ശേഷം ഇതുവരെ ജയിലില്‍ തുടരുകയാണ്.