ഡല്‍ഹിയില്‍ വ്യാപിക്കുന്ന ഡെങ്കി ആന്തരികാവയവങ്ങള്‍ തകര്‍ക്കുന്നു
കഴിഞ്ഞ തിങ്കളാഴ്ച മാത്രം ഡല്‍ഹിയില്‍ മൂന്നു പേരാണ് ഡെങ്കിപ്പനി ബാധിച്ച് മരിച്ചത്. ഇതോടെ മരിച്ചവരുടെ എണ്ണം ഒമ്പതായി
ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനത്ത് പടരുന്ന ഡെങ്കിപനി ബാധിച്ചവരില്‍ ആന്തരികാവയവങ്ങളെ തകരാറിലാക്കുന്നതായി റിപ്പോര്‍ട്ട്. ഇന്‍സ്റ്റിറ്റിയൂട്ട് ഒഫ് ലിവര്‍ ആന്റ് ബൈലറി സയന്‍ ഡിപ്പാര്‍ട്ട് മെന്റിലെ ഡോക്ടറാണ് ഇക്കാര്യം കുറന്നു പറഞ്ഞത്. കഴിഞ്ഞ തിങ്കളാഴ്ച മാത്രം ഡല്‍ഹിയില്‍ മൂന്നു പേരാണ് ഡെങ്കിപ്പനി ബാധിച്ച് മരിച്ചത്. ഇതോടെ മരിച്ചവരുടെ എണ്ണം ഒമ്പതായി. ഈമാസം ഒന്നുമുതല്‍ ആറാം തിയ്യതി വരേ മാത്രം ഡല്‍ഹിയില്‍ 1171 ഡെങ്കിപ്പനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഒക്ടോബര്‍ മാസത്തില്‍ ഇത് 1196 മാത്രമായിരുന്നു. സെപ്തംബറില്‍ വെറും 217 പേര്‍ക്ക് മാത്രമെ ഡെങ്കി സ്ഥിരീകരിക്കപ്പെട്ടിരുന്നുള്ളു. നാലുവിധത്തിലുള്ള ഡങ്കിപ്പനികള്‍ ഉണ്ട്. അതിനാല്‍ തന്നെ ഒരുപ്രാവശ്യ ഡെങ്കിപ്പനി പിടിപെട്ടു മാറിയവന് പിന്നീട് മറ്റൊരു ഡെങ്കിപ്പനികൂടി വരാനുള്ള സാധ്യതയുണ്ട്. കരള്‍ ആടക്കമുള്ള ആന്തരിക ആവയവങ്ങളെ വളരെ പ്രതികൂലമായി ബാധിക്കുന്ന സാഹചര്യമാണ് ഇപ്പോള്‍. ഡെങ്കിപ്പനിയുടെ വ്യാപനം ഡല്‍ഹിയില്‍ ഗുരുതരമാണെന്ന് സര്‍ക്കാര്‍ കണ്ടെത്തിയിട്ടുണ്ട്. ഡെങ്കി ബാധിക്കുന്നവരില്‍ രക്ത സമ്മര്‍ദ്ധം ഗണ്യമായ തോതില്‍ കുറയുന്നതായി കണുന്നുണ്ട്. രോഗം ബാധിച്ചാല്‍ കരള്‍ ഉല്‍പാദിപ്പിക്കുന്ന എന്‍സൈമിന്റെ അളവ് സാധരണ ഉണ്ടാകാറുള്ള 40 ല്‍ നിന്ന് 300- 500 വരെ കൂടാറുണ്ട്. എന്നാല്‍ ഇത്തവണ 7000-10000വരേ വരുകയും കരളിനെ മാരകമായി ബാധിക്കുകയും ചെയ്യുന്നതായാണ് കണ്ടെത്തല്‍. കരളിന്റെ പ്രവര്‍ത്തനം തകരാറിലാക്കുന്നതോടൊപ്പം, വൃക്ക, തലച്ചോറ് എന്നിവയെയും ബാധിക്കുന്നതായി മനസ്സിലാക്കിയിട്ടുണ്ട്. ഹൃദയാഘാതവും സംഭവിക്കുന്നതായി ഡോ. സറിന്‍ പറഞ്ഞു. 2015ല്‍ ഡല്‍ഹിയില്‍ 10600 പേര്‍ക്ക് ഡെങ്കിപ്പനി ബാധിച്ചിരുന്നു. ഈവര്‍ഷം സ്ഥിഗതികള്‍ അതിലേറെ രൂക്ഷമാണ്.
600 പേര്‍ക്ക് ഡങ്കിപ്പനി ബാധിച്ചിരുന്നു. ഈവര്‍ഷം സ്ഥിഗതികള്‍ അതിലേറെ രൂക്ഷമാണ്.