ഫിലിപ്പോ ഒസെല്ലയെ തിരിച്ചയച്ച കേന്ദ്ര നടപടി സ്വതന്ത്ര വൈജ്ഞാനിക അന്വേഷണങ്ങളോടുള്ള ഹിന്ദുത്വ ഭരണകൂടത്തിന്റെ അസഹിഷ്ണുത: അക്കാദമിക രംഗത്തെ പ്രമുഖര്‍
കോഴിക്കോട്: കേരളവുമായി ബന്ധപ്പെട്ട അനേകം പഠനങ്ങള്‍ നടത്തിയ നരവംശ ശാസ്ത്രജ്ഞനായ ഫിലിപ്പോ ഒസെല്ലയെ തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും തിരിച്ചയച്ച കേന്ദ്രസര്‍ക്കാര്‍ നടപടി സ്വതന്ത്ര വൈജ്ഞാനിക അന്വേഷണങ്ങളോടുള്ള ഹിന്ദുത്വ ഭരണകൂടത്തിന്റെ അസഹിഷ്ണുതയാണെന്ന് അക്കാദമിക രംഗത്തെ പ്രമുഖരും സാംസ്‌കാരിക നേതാക്കളും സംയുക്ത പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.
യുകെയിലെ സസെക്‌സ് സര്‍വകലാശാലയിലെ പ്രഫസറായ ഇദ്ദേഹം കേരളത്തിലെ തീരദേശ സമൂഹങ്ങളെക്കുറിച്ചുള്ള സെമിനാറില്‍ പങ്കെടുക്കാനായി എത്തിച്ചേര്‍പ്പോഴാണ് ഒരുതരത്തിലുള്ള കാരണവും ബോധിപ്പിക്കാതെ കേന്ദ്ര നിര്‍ദേശ പ്രകാരം എമിഗ്രേഷന്‍ അധികൃതര്‍ വിലക്കേര്‍പ്പെടുത്തിയത്. 1980 കള്‍ മുതല്‍ കേരളവുമായി സവിശേഷമായ ബന്ധം കാത്തുസൂക്ഷിക്കുകയും മലബാറിലെ മുസ്‌ലിംകളെക്കുറിച്ചും ഈഴവരെക്കുറിച്ചുമുള്ള പഠനങ്ങളിലൂടെ അക്കാദമിക ലോകത്ത് കനപ്പെട്ട സംഭാവനകള്‍ നല്‍കിയ ഗവേഷകന്‍ നേരിട്ട ഈ അനീതി ചോദ്യം ചെയ്യപ്പെടേണ്ടതാണ്.
പിന്നാക്ക സമുദായങ്ങളെക്കുറിച്ചുള്ള ആധികാരിക പഠനങ്ങളുടെ അന്തര്‍ദേശീയ വിനിമയത്തെ തടഞ്ഞുനിര്‍ത്തുന്ന ഭരണകൂട നടപടികളോട് ശക്തമായ വിയോചിപ്പ് രേഖപ്പെടുത്തുന്നതോടൊപ്പം വൈജ്ഞാനിക മേഖലയിലെ ഹിന്ദുത്വവല്‍ക്കരണ പ്രവണതകള്‍ക്കെതിരേ മുഴുവന്‍ ജനങ്ങളുടേയും പിന്തുണ വേണമെന്നും നേതാക്കള്‍ സംയുക്ത പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.
സംയുക്ത പ്രസ്താവനയില്‍ ഒപ്പുവച്ചവര്‍
കെ സച്ചിദാനന്ദന്‍ (പ്രസിഡന്റ്, കേരള സാഹിത്യ അക്കാദമി)
ഡോ.പി കെ പോക്കര്‍
(കാലിക്കറ്റ് യൂനിവേഴ്‌സിറ്റി)
ഡോ. കെ എസ് മാധവന്‍
(കാലിക്കറ്റ് യൂനിവേഴ്‌സിറ്റി)
ഡോ.ജെ ദേവിക
(ഫെമിനിസ്റ്റ് സ്‌കോളര്‍ സെന്റര്‍ ഫോര്‍ ഡെവലപ്പ്‌മെന്റ് സ്റ്റഡീസ്)
പി കെ അബ്ദുല്‍ റഹിമാന്‍
(സെക്രട്ടറി, ടീച്ചേഴ്‌സ് കലക്ടീവ് മദ്രാസ് യൂനിവേഴ്‌സിറ്റി)
ഡോ. എം എച്ച് ഇല്യാസ്
(എംജി യൂനിവേഴ്‌സിറ്റി)
ഡോ.ഒ കെ സന്തോഷ്
(മദ്രാസ് യൂനിവേഴ്‌സിറ്റി)
ഡോ.അജയ് ശേഖര്‍
(ശ്രീ ശങ്കരാചര്യ സംസ്‌കൃത യൂനിവേഴ്‌സിറ്റി, കാലടി)
ഡോ. ജെനി റോവീന
(ഡല്‍ഹി യൂനിവേഴ്‌സിറ്റി)
ഡോ.പി കെ സാദിഖ്
(സിഡിഇസി, എന്‍ഐഎസ്ഡബ്ല്യുഎഎസ്എസ്, ഭുവനേശ്വര്‍)
രേഖാ രാജ് (എംജി യൂനിവേഴ്‌സിറ്റി)
ഡോ.ഉമര്‍ തറമേല്‍
(കാലിക്കറ്റ് യൂനിവേഴ്‌സിറ്റി)
ഡോ.സി എ അനസ് (ഫാറൂഖ് കോളജ്)
ഡോ.കെ എം ഷീബ
(ശ്രീ ശങ്കരാചര്യ സംസ്‌കൃത യൂനിവേഴ്‌സിറ്റി, കാലടി)
ഡോ.അഷ്‌റഫ് കടയ്ക്കല്‍
(കേരള യൂനിവേഴ്‌സിറ്റി)
ഡോ.അസീസ് തരുവണ
(ഫാറൂഖ് കോളജ്)
ഡോ. പ്രേം കുമാര്‍
ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് െ്രെടബല്‍ സ്റ്റഡീസ് ആന്റ് റിസേര്‍ച്ച്
ഡോ. നാരായണന്‍ എം ശങ്കര്‍
(ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ട്രൈബല്‍ സ്റ്റഡീസ് ആന്റ് റിസേര്‍ച്ച്)
ഡോ. യാസര്‍ അറഫാത്ത്
(ഡല്‍ഹി യൂനിവേഴ്‌സിറ്റി)
ഡോ. ജി ഉഷാകുമാരി
(കെകെടിഎം കോളജ്)
ഷംസീര്‍ ഇബ്രാഹിം
(ദേശീയ പ്രസിഡന്റ്, ഫ്രറ്റേണിറ്റി മൂവ്‌മെന്റ്)