പ്രതിമക്കും രാമക്ഷേത്രത്തിനും കോടികള്‍; ആരോഗ്യമേഖല പൂര്‍ണ പരാജയം, വിമര്‍ശനവുമായി ധ്രൂവ്‌രതി

Update: 2021-04-17 15:03 GMT

ന്യൂഡല്‍ഹി: കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് മരണ സംഖ്യ ഉയരുന്നതിനിടെ ആരോഗ്യ മേഖലയിലെ മോദി സര്‍ക്കാരിന്റെ പരാജയത്തെ രൂക്ഷമായി വിമര്‍ശിച്ച് ധ്രൂവ് രതി. തന്റെ ട്വിറ്റര്‍ പേജിലൂടെയാണ് വിമര്‍ശനം.

പ്രതിമ നിര്‍മിക്കാന്‍ 3000 കോടി, സെന്‍ട്രല്‍ വിസ്ത പ്രോജക്ടിന് 20,000 കോടി, രാമക്ഷേത്രത്തിന് 300 കോടി, ബിജെപി ആസ്ഥാന മന്ദിരത്തിന് 700 കോടിയുമാണ് ചിലവഴിക്കുന്നത്. ഈ പണം ആരോഗ്യമേഖലക്കും ആശുപത്രിക്കും ചിലവഴിച്ചിരുന്നെങ്കില്‍ എത്ര ജീവനുകള്‍ സംരക്ഷിക്കാമായിരുന്നു?. ധ്രൂവ് രതി ചോദിച്ചു.

രാജ്യത്ത് കൊവിഡ് രണ്ടാം തരംഗത്തില്‍ ദിനംപ്രതി രണ്ട് ലക്ഷത്തിലധികം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

Tags:    

Similar News