ഡീസല്‍ വില വീണ്ടും വര്‍ധിച്ചു

Update: 2021-09-24 04:49 GMT

ന്യൂഡല്‍ഹി: രാജ്യത്ത് ഡീസല്‍ വിലയില്‍ വീണ്ടും വര്‍ധിനവ്. 23 പൈസയാണ് കൂടിയത്. പെട്രോള്‍ വിലയില്‍ മാറ്റമില്ല. പെട്രോള്‍ വില തുടര്‍ച്ചയായ 19 ാം ദിവസമാണ് മാറ്റമില്ലാതെ തുടരുന്നത്. ഇതോടെ തിരുവനന്തപുരത്ത് ഡീസല്‍ ലിറ്ററിന് 95.61 രൂപയും പെട്രോള്‍ ലിറ്ററിന് 103.42 രൂപയുമായി.

ജൂലൈ 15നാണ് അവസാനമായി ഡീസല്‍ വില കൂട്ടിയത്. മെയ് നാല് മുതല്‍ ജൂലൈ 15 വരെയുള്ള കാലയളവില്‍ 9.14 രൂപയാണ് ഡീസലിനു വര്‍ധിച്ചത്. പെട്രോളിന് 11.44 രൂപയും. ഇതോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പെട്രോള്‍ വില നൂറ് കടന്നിരുന്നു.

Tags:    

Similar News