രാജ്യത്ത് ഇന്ധനവില നാളെയും കൂടും; പെട്രോളിന് 44 പൈസയും ഡീസലിന് 42 പൈസയും വര്‍ധിക്കും
രണ്ടാഴ്ചകൊണ്ട് ഒരു ലിറ്റര്‍ പെട്രോളിന് 9 രൂപ 15 പൈസയും ഡീസലിന് 8.84 രൂപയും വര്‍ധിച്ചു.
തിരുവനന്തപുരം: ജനങ്ങളുടെ വയറ്റത്തടിച്ച് രാജ്യത്ത് ഇന്ധനവില നാളെയും കൂടും. പെട്രോളിന് 44 പൈസയും ഡീസലിന് 42 പൈസയുമാണ് നാളെ വര്‍ധിക്കുന്നത്. രണ്ടാഴ്ചകൊണ്ട് ഒരു ലിറ്റര്‍ പെട്രോളിന് 9 രൂപ 15 പൈസയും ഡീസലിന് 8.84 രൂപയും വര്‍ധിച്ചു.
നാളെ കൊച്ചിയില്‍ പെട്രോളിന് 113.46 രൂപയും ഡീസലിന് 100.4 രൂപയും നല്‍കണം. അടിക്കടിയുണ്ടാവുന്ന ഇന്ധന വില വര്‍ധന ഭക്ഷ്യ വില വര്‍ധനയിലേക്കും നയിക്കുന്നുണ്ടെന്നാണ് വിലയിരുത്തല്‍. ഇന്ന ഒരു ലിറ്റര്‍ പെട്രോളിന് 87 പൈസയും ഡീസലിന് 85 പൈസയുമാണ് വര്‍ധിച്ചത്. തിരുവനന്തപുരത്ത് പെട്രോളിന് 115.10 രൂപയും ഡീസലിന് 101.85 രൂപയും കൊച്ചിയില്‍ പെട്രോളിന് 113.20 രൂപയും ഡീസലിന് 99.98 രൂപയുമാണ് ഇന്നത്തെ വില.