കേരളവും ഇന്ധനനികുതി കുറയ്ക്കുമെന്ന് ധനമന്ത്രി

Update: 2022-05-21 16:07 GMT

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ ഇന്ധന നികുതി കുറക്കാന്‍ തീരുമാനിച്ച സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാരും നികുതി കുറക്കാന്‍ തീരുമാനിച്ചു. ധനമന്ത്രി കെ എന്‍ ബാലഗോപാലാണ് ഇതിസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.

പെട്രോളിന്റെ നികുതി ലിറ്ററിന് 2.41 രൂപയും ഡീസല്‍ ലിറ്ററിന് 1.36 രൂപയുമാണ് കുറയുക. 

കേന്ദ്ര സര്‍ക്കാര്‍ പെട്രോളിന് 8 രൂപയും ഡീസലിന് 6 രൂപയുമാണ് കുറച്ചത്. 

ഇതോടെ കേരളത്തില്‍ പെട്രോള്‍ വില ലിറ്ററിന് 10.43 രൂപ കുറയും. ഡീസല്‍ 7.37 രൂപ കുറയും. 

Tags:    

Similar News