ബിഹാറിന്റെ വികസനത്തിന് പ്രതിപക്ഷം എതിരാണോ?: നിര്‍മ്മല സീതാരാമന്‍

ബിഹാറിന് മുന്‍ഗണന നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത് ആദ്യമായല്ലയെന്നും അവര്‍ പറഞ്ഞു

Update: 2025-02-03 10:57 GMT
ബിഹാറിന്റെ വികസനത്തിന് പ്രതിപക്ഷം എതിരാണോ?: നിര്‍മ്മല സീതാരാമന്‍

ന്യൂഡല്‍ഹി: ബിഹാര്‍ സഹായം അര്‍ഹിക്കുന്നുവെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. കേന്ദ്ര ബജറ്റ് ബിഹാര്‍ ബജറ്റായി മാറിയെന്ന പ്രതിപക്ഷ വിമര്‍ശനങ്ങള്‍ക്കിടെ ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലായിരുന്നു പരാമര്‍ശം. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളോടൊപ്പം മുന്നേറാന്‍ ബിഹാറിനെ സഹായിക്കുക എന്നതാണ് പ്രത്യേക പദ്ധതികള്‍ പ്രഖ്യാപിക്കുന്നതിന് പിന്നിലെ ലക്ഷ്യമെന്നും അവര്‍ പറഞ്ഞു.

ബിഹാര്‍ സംസ്ഥാനം രാജ്യത്തിന്റെ മറ്റ് ഭാഗങ്ങള്‍ക്കൊപ്പം എത്തണമെന്നാണ് എന്‍ഡിഎയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഗ്രഹിക്കുന്നത്.ബിഹാറിന് മുന്‍ഗണന നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത് ആദ്യമായല്ലയെന്നും ജൂലായിലെ ബജറ്റിലും തങ്ങള്‍ബിഹാറിനായി പദ്ധതികള്‍ പ്രഖ്യാപിച്ചിരുന്നുവെന്നും അവര്‍ പറഞ്ഞു.

ബിഹാറിന് ഗ്രീന്‍ഫീല്‍ഡ് എയര്‍പോര്‍ട്ട് നല്‍കാനുള്ള കാരണത്തെ ന്യായീകരിച്ച സീതാരാമന്‍, എന്‍ഡിഎ ഭരിക്കുന്ന സംസ്ഥാനം സ്ഥിതിചെയ്യുന്ന സ്ഥലത്ത് ടൂറിസം സര്‍ക്യൂട്ട് പ്രോത്സാഹിപ്പിക്കേണ്ടത് ആവശ്യമാണെന്ന് പറഞ്ഞു. ബിഹാര്‍ മെച്ചപ്പെടുന്നത് കാണാന്‍ ആഗ്രഹിക്കുന്നില്ലെങ്കില്‍ അത് തുറന്ന് പറയണമെന്ന് പറഞ്ഞ അവര്‍ ബിഹാറിന്റെ വികസനത്തിന് പ്രതിപക്ഷം എതിരാണോയെന്നും ചോദിച്ചു.

Tags:    

Similar News