നിയമ സഭ ബഹിഷ്‌കരിച്ച് പ്രതിപക്ഷം

Update: 2025-02-13 07:16 GMT

തിരുവനന്തപുരം: നിയമ സഭ ബഹിഷ്‌കരിച്ച് പ്രതിപക്ഷം. ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പുമായി ബന്ധപ്പെട്ട തര്‍ക്കത്തിനൊടുവിലാണ് പ്രതിപക്ഷത്തിന്റെ നടപടി. വി ഡി സതീശന്റെ വാക്കൗട്ട് പ്രസംഗം ഒമ്പത് മിനിറ്റ് കടന്നതോടെ സ്പീക്കര്‍ ഇടപെട്ടു ഇതോടെ തന്നെ സംസാരിക്കാന്‍ അനുവദിക്കുന്നില്ലെന്നു പറഞ്ഞ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ എന്നെ തടസ്സപ്പെടുത്തിക്കൊണ്ട് സഭനടത്തിക്കൊണ്ട് പോവാന്‍ ഒരു തരത്തിലും അനുവദിക്കില്ലെന്നു പറഞ്ഞു. ഒരുതരത്തിലും പിന്നോട്ടില്ലെന്ന് പറഞ്ഞതോടു കൂടി സഭ സംഘര്‍ഷഭരിതമായി.

അതേസമയം , സംസാരിക്കാനുള്ള സമയം അനുവദിച്ചിട്ടുണ്ടെന്നും ഒമ്പത് മിനിറ്റ് മറികടന്നപ്പോളാണ് പ്രസംഗത്തില്‍ ഇടപെട്ടതെന്നും സ്പീക്കര്‍ പറഞ്ഞു. തുടര്‍ന്ന് പ്രതിപക്ഷ എഎല്‍എമാര്‍ സ്പീക്കറുടെ ഡയസിന് മുന്നിലേക്ക് പ്രതിഷേധവുമായെത്തി. പ്രതിഷേധം കനത്തതോടെ സ്പീക്കര്‍ മൈക്ക് ഓഫ് ചെയ്യുകയായിരുന്നു. തുടര്‍ന്ന് പ്രതിപക്ഷം സഭ വിട്ടിറങ്ങി.

Tags:    

Similar News