ലക്ഷ്യം സബ്കാ വികാസ്, ഇന്ത്യയുടേത് വേഗത്തില്‍ വളരുന്ന സമ്പദ്‌വ്യവസ്ഥ: ധനമന്ത്രി

Update: 2025-02-01 06:21 GMT
ലക്ഷ്യം സബ്കാ വികാസ്, ഇന്ത്യയുടേത് വേഗത്തില്‍ വളരുന്ന സമ്പദ്‌വ്യവസ്ഥ: ധനമന്ത്രി

ന്യൂഡല്‍ഹി: ആഗോള സമ്പദ്വ്യവസ്ഥകളില്‍ ഏറ്റവും വേഗത്തില്‍ വളരുന്നത് ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയാണെന്ന് നിര്‍മ്മല സീതാരാമന്‍. എല്ലാ മേഖലകളുടെയും സന്തുലിത വളര്‍ച്ചയെ ഉത്തേജിപ്പിക്കുന്ന 'സബ്കാ വികാസ്' സാക്ഷാത്കരിക്കാനുള്ള അതുല്യമായ അവസരമായാണ് അടുത്ത അഞ്ച് വര്‍ഷങ്ങളെ കാണുന്നതെന്നും ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. ബജറ്റില്‍, ദരിദ്രര്‍, യുവാക്കള്‍, കര്‍ഷകര്‍, സ്ത്രീകള്‍ എന്നിവരെ കേന്ദ്രീകരിച്ച് 10 വിശാലമായ മേഖലകളിലാണ് വികസന നടപടികള്‍ ഉള്‍കൊളളിച്ചിരിക്കുന്നത്.

''കഴിഞ്ഞ 10 വര്‍ഷത്തെ ഞങ്ങളുടെ വികസന ട്രാക്ക് റെക്കോര്‍ഡും ഘടനാപരമായ പരിഷ്‌കാരങ്ങളും ആഗോള ശ്രദ്ധ ആകര്‍ഷിച്ചു. ഇന്ത്യയുടെ കഴിവിലും സാധ്യതയിലും ഉള്ള വിശ്വാസം ഈ കാലഘട്ടത്തില്‍ മാത്രമാണ് വളര്‍ന്നത്. എല്ലാ മേഖലകളുടെയും സന്തുലിത വളര്‍ച്ചയെ ഉത്തേജിപ്പിച്ചുകൊണ്ട് സബ്ക വികാസ് സാക്ഷാത്കരിക്കാനുള്ള അതുല്യമായ അവസരമായാണ് അടുത്ത 5 വര്‍ഷം ഞങ്ങള്‍ കാണുന്നത്'നിര്‍മ്മല സീതാരാമന്‍ പറഞ്ഞു.

ധാരാളമായ അവസരങ്ങള്‍ സൃഷ്ടിക്കുക, അതുവഴി കുടിയേറ്റം കൂടുതലാക്കുകത എന്നതാണ് ലക്ഷ്യം,ഐഐടികളില്‍ അധിക അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കും. ഐഐടി പട്‌ന വിപുലീകരിക്കുമെന്നും പ്രഖ്യാപനമുണ്ട്. ഗ്രാമപ്രദേശങ്ങളിലെ എല്ലാ സര്‍ക്കാര്‍ സെക്കന്‍ഡറി സ്‌കൂളുകളിലേക്കും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലേക്കും ബ്രോഡ്ബാന്‍ഡ് കണക്റ്റിവിറ്റി വ്യാപിപ്പിക്കുമെന്നും പ്രഖ്യാപിച്ചു.

ഇന്ത്യയുടെ പാദരക്ഷകള്‍ക്കും തുകല്‍ മേഖലയ്ക്കും വേണ്ടിയുള്ള ഒരു സമര്‍പ്പിത പദ്ധതി ധനമന്ത്രി പ്രഖ്യാപിച്ചു. ഇത് 22 ലക്ഷം വ്യക്തികള്‍ക്ക് തൊഴില്‍ സൃഷ്ടിക്കുകയും 4 ലക്ഷം കോടി രൂപ വരുമാനം നേടുകയും 1.1 ലക്ഷം കോടി രൂപയിലധികം കയറ്റുമതി വര്‍ദ്ധിപ്പിക്കുകയും ചെയ്യുമെന്നാണ് അനുമാനം.

Tags:    

Similar News