ന്യൂഡല്‍ഹി; ദീര്‍ഘനാളത്തെ ഇടവേളയ്ക്കു ശേഷം ഇന്ധനവില വീണ്ടും വര്‍ധിച്ചുതുടങ്ങഇ. ഇന്ന് പെട്രോളിലും ഡീസലിനും ലിറ്ററിന് 80 പൈസവച്ചാണ് വര്‍ധിച്ചത്. ഇതോടെ ഡല്‍ഹിയില്‍ പെട്രോള്‍ വില 97.01 രൂപയും ഡീസല്‍ വില 88.27 രൂപയുമായി.
മുംബൈയില്‍ പെട്രോള്‍വില ലിറ്ററിന് 111.67 രൂപയും ഡീസലിന് 95.85 രൂപയും ആയി. മെട്രോ നഗരങ്ങളില്‍ ഏറ്റവും കൂടുതല്‍ ഇന്ധനവിലയുള്ളത് മുംബൈയിലാണ്.
രാജ്യത്തെ വിവിധ സംസ്ഥാനങ്ങള്‍ വിവിധ നിരക്കുകളിലാണ് വാറ്റ് ചുമത്തുന്നത് എന്നതിനാലാണ് വ്യത്യസ്ത നിരക്കുകളില്‍ ഇന്ധനം വില്‍ക്കുന്നത്.
ഇന്ധനവിലിയില്‍ മൂന്ന ഘടകങ്ങളാണ് ഉള്ളത്. അടിസ്ഥാന വില, അത് അന്താരാഷ്ട്ര വിപണിയിലെ ഇന്ധനവിലയുടെ കയറ്റിറക്കങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. കേന്ദ്ര, സംസ്ഥാന നികുതികള്‍. ഇന്ധന വിലയിലെ കനത്ത കേന്ദ്ര സംസ്ഥാന നികുതികളാണ് വിലവര്‍ധനവിന് കാരണം. കേന്ദ്രവും സംസ്ഥാനങ്ങളും അവരുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കുള്ള പണം പ്രധാനമായും കണ്ടെത്തുന്നത് ഈ നികുതികളില്‍ നിന്നാണ്.
രാജ്യത്തെ ഏഴ് സംസ്ഥാനങ്ങള്‍ ഇന്ധനവിലയുടെ പകുതിയോളമാണ് നികുതിയായി ഈടാക്കുന്നത്. അതില്‍ കേരളവും മഹാരാഷ്ട്രയും ഉള്‍പ്പെടുന്നു. പെട്രോളിന്റെ കാര്യത്തില്‍ ഓരോ നൂറ് രൂപയ്ക്കും മഹാരാഷ്ട്ര 52.5 രൂപ നികുതി ഈടാക്കുന്നു. ആന്ധ്ര 52.4 രൂപ, തെലങ്കാന 51.6 രൂപ, രാജസ്ഥാന്‍ 50.8 രൂപ, മധ്യപ്രദേശ് 50.6 രൂപ, കേരളം 50.2 രൂപ, ബീഹാര്‍ 50.
ആന്തമാന്‍, ലക്ഷദ്വീപ്, പോണ്ടിച്ചേരി, മേഘാലയ, മിസോറം, അരുണാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളാണ് കൂടുതല്‍ നികുതി ചുമത്തുന്നത്. കൂടുതല്‍ നികുതി ചുമത്തുന്ന സംസ്ഥാനങ്ങള്‍ മഹാരാഷ്ട്രയും ആന്ധ്രയും തെലങ്കാനയുമാണ്. കേന്ദ്ര എക്‌സൈസ് നികുതി 27.9 ശതമാനമായാണ് ലിറ്ററിന് നിശ്ചയിച്ചിട്ടുളളത്.
വിവിധ സംസ്ഥാനങ്ങള്‍ ചുമത്തുന്ന നികുതി നിരക്കുകള്‍ താഴെ നല്‍കിയിരിക്കുന്നു.
ലഡാക്ക് 44.6 രൂപ, ജമ്മു കശ്മീര്‍ 45.9 രൂപ, ഹിമാചല്‍ 44.4 രൂപ, പഞ്ചാബ് 4.6 രൂപ, ഉത്തരാഖണ്ഡ് 44.1 രൂപ, ഹരിയാന 45.1 രൂപ, ഡല്‍ഹി 45.3 രൂപ, യുപി 45.2 രൂപ, രാജസ്ഥാന്‍ 50.8 രൂപ, ബീഹാര്‍ 50 രൂപ, ഗുജറാത്ത് 44.5 രൂപ, മധ്യപ്രദേശ് 50.6 രൂപ, മഹാരാഷ്ട്ര 52.5 രൂപ, ജാര്‍ഖണ്ഡ് 47, ചത്തിസ്ഗഢ് 48.3 രൂപ, ഒഡീഷ 48.9 രൂപ, ബംഗാള്‍ 48.7 രൂപ, ഗോവ 45.8 രൂപ, തെലങ്കാന 51.6 രൂപ, ആന്ധ്ര 52.4 രൂപ, സിഖിം 46 രൂപ, അരുണാചല്‍ 42.9 രൂപ, അസം 45.4 രൂപ, മേഘാലയ 42.5 രൂപ, നാഗാലാന്‍ഡ് 46.4 രൂപ, മണിപ്പൂര്‍ 47.7 രൂപ, ത്രിപുര 45.8 രൂപ, മിസോറം 43.8 രൂപ, കര്‍ണാടക 48.1 രൂപ, കേരളം 50.2 രൂപ, തമിഴ്‌നാട് 48.6 രൂപ, പോണ്ടിച്ചേരി 42.9 രൂപ, ലക്ഷദ്വീപ് 34.6 രൂപ, ദാമന്‍ ആന്റ് ദിയു 42.0 രൂപ, ആന്തമാന്‍ 35.3 രൂപ.