ഡിജിറ്റല്‍ അറസ്റ്റ്; നടന്നത് 120 കോടി രൂപയുടെ തട്ടിപ്പ് ; ജനുവരി മുതല്‍ ഏപ്രില്‍ വരെയുള്ള കണക്കാണിത്‌

Update: 2024-10-28 06:00 GMT

ന്യൂഡല്‍ഹി: കഴിഞ്ഞ കുറെ മാസങ്ങളായി കേള്‍ക്കുന്ന ഒന്നാണ് ഡിജിറ്റല്‍ അറസ്റ്റ്. ഇതിനെതിരേ ജനങ്ങള്‍ ജാഗ്രതരായിരിക്കണമെന്നും വേണ്ട നടപടികള്‍ എന്തൊക്കെയാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോഡി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇഡി, സിബിഐ പോലുള്ള ഏജന്‍സികളില്‍ നിന്നാണെന്ന് പറഞ്ഞ് വിളിക്കുകയും പിന്നീട് നിങ്ങളെ ഡിജിറ്റല്‍ അറസ്റ്റിലാക്കിയെന്ന് വെളിപ്പെടുത്തിയുമാണ് തട്ടിപ്പ് നടത്തുക. വിദ്യാസമ്പന്നരായ നിരവധി പേരാണ് ഇന്ത്യയില്‍ ഇതിനോടകം തട്ടിപ്പിനിരയായത്. ഇന്ത്യയില്‍ ഡിജിറ്റല്‍ അറസ്റ്റ് എന്ന തട്ടിപ്പ് വ്യാപകമായില്ലെന്ന് നരേന്ദ്ര മോഡി പറയുമ്പോഴും ഈ തട്ടിപ്പിനിരയായ ഇന്ത്യക്കാര്‍ക്ക് ഇതിനോടകം നഷ്ടപ്പെട്ടത് 120 കോടിയാണ്. ഇത് വെറും 2024 ജനുവരി മുതല്‍ ഏപ്രില്‍ മാസം വരെയുള്ള മാത്രം കണക്കാണ്. സൈബര്‍ ക്രൈം ഡാറ്റയുടെ റിപ്പോര്‍ട്ടാണിത്.

ഈ തട്ടിപ്പുകള്‍ പ്രധാനമായും നടത്തുന്നത് തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളായ മ്യാന്‍മാര്‍, ലാവോസ്, കംബോഡിയ എന്നിവരാണ്. ഇരകള്‍ക്ക് ഇതുവരെ 1,776 കോടി രൂപയാണ് നഷ്ടമായത്. സൈബര്‍ തട്ടിപ്പ് നടത്തുന്നവരില്‍ 46ശതമാനവും കംബോഡിയ, ലാവോസ്, മ്യാന്‍മാര്‍ എന്നിവടങ്ങളില്‍ നിന്നുള്ളവരാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നാഷണല്‍ സൈബര്‍ ക്രൈം റിപ്പോര്‍ട്ടിങ് പോര്‍ട്ടലിലെ ഡാറ്റയനുസരിച്ച് ജനുവരി മുതല്‍ ഏപ്രില്‍ വരെ 7.4 ലക്ഷം പരാതികള്‍ ലഭിച്ചു. എന്നാല്‍ 2023ല്‍ 15.56 ലക്ഷവും 2022ല്‍ 9.66 ലക്ഷം പരാതികളും ലഭിച്ചു.

ഒരു കേന്ദ്ര-സര്‍ക്കാര്‍ ഏജന്‍സികളും നിങ്ങളെ നേരിട്ട് വീഡിയോ കോളിലൂടെ ബന്ധപ്പെടില്ലെന്നും ഇത് ആദ്യം മനസ്സിലാക്കേണ്ട ഒന്നാണെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു. കേന്ദ്ര ഏജന്‍സികളുടെ പേര് പറഞ്ഞാണ് ഇവര്‍ ആദ്യം പരിചയപ്പെടുത്തുക.നിയമവിരുദ്ധമായ ചരക്കുകള്‍, മയക്കുമരുന്ന്, വ്യാജ പാസ്‌പോര്‍ട്ടുകള്‍ അല്ലെങ്കില്‍ മറ്റ് നിരോധിത വസ്തുക്കള്‍ എന്നിവ അടങ്ങിയ ഒരു പാഴ്‌സല്‍ അയച്ചുവെന്ന് വ്യക്തമാക്കി ആയിരിക്കും ഈ തട്ടിപ്പ് നടത്തുന്നവരുടെ ട്രാപ്പ്. നിങ്ങല്‍ കുറ്റക്കാരനാണെന്നും രക്ഷപ്പെടണമെങ്കില്‍ ഇത്ര പണം നല്‍കണമെന്നുമാണ് തട്ടിപ്പുകള്‍ ആവശ്യപ്പെടുക. ഇവര്‍ നേരിട്ടോ ഫോണ്‍ മുഖാന്തരമോ എത്താം. ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പ് പ്രതിരോധിക്കാനായി കാത്തിരിക്കണമെന്നു പ്രധാനമന്ത്രി പറഞ്ഞിരുന്നു. അത്തരം കോള്‍ വന്നാല്‍ ഉടന്‍ സ്‌ക്രീന്‍ ഷോട്ട് എടുക്കണമെന്നും അല്ലെങ്കില്‍ റെക്കോഡ് ചെയ്യുകയോ വേണം. തുടര്‍ന്ന് ദേശീയ സൈബര്‍ ഹെല്‍പ്പ് ലൈന്‍ നമ്പര്‍ 1930ല്‍ വിവരമറിയിക്കണം. തുടര്‍ന്ന് cybercrime.gov.in എന്ന ഇമെയിലില്‍ തെളിവുകളടക്കം പരാതി പെടണം.


Tags:    

Similar News