ശാസ്ത്രജ്ഞനെ 'ഡിജിറ്റല്‍ അറസ്റ്റ്' ചെയ്ത് മൂന്നരക്കോടി തട്ടിയ മൂന്ന് പേര്‍ പിടിയില്‍

Update: 2024-11-30 03:44 GMT

മുംബൈ: ശാസ്ത്രജ്ഞനെ ഡിജിറ്റല്‍ അറസ്റ്റ് ചെയ്ത് മൂന്നരക്കോടി രൂപ തട്ടിയെന്ന കേസില്‍ മൂന്ന് കേരള സ്വദേശികളെ മുംബൈ സൈബര്‍ പോലിസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് സ്വദേശികളായ പി എസ് അന്‍വര്‍ഷാദ് (44), കെ കെ അമിര്‍ഷാദ് (28), സി മൊഹ്‌സിന്‍ (53) എന്നിവരാണ് അറസ്റ്റിലായത്. ദുബൈയില്‍ ഇരുന്ന് ഇവരെ സഹായിച്ച ഷഹദ് എന്നയാള്‍ക്കെതിരേ അന്വേഷണം ഊര്‍ജിതമാക്കിയതായി പോലിസ് അറിയിച്ചു.

ആഗസ്റ്റ് 31നാണ് തട്ടിപ്പുകാരില്‍നിന്ന് ശാസ്ത്രജ്ഞന് ഫോണ്‍ വന്നത്. ഡല്‍ഹി വിമാനത്താവളത്തില്‍ പരാതിക്കാരന്റെ പേരിലുള്ള പാഴ്‌സല്‍ കസ്റ്റംസ് തടഞ്ഞുവെച്ചതായിട്ടും ഇതില്‍ ലഹരി വസ്തുക്കള്‍ ഉണ്ടെന്നുമായിരുന്നു വിളിച്ചയാള്‍ അറിയിച്ചത്. തുടര്‍ന്ന് ഡിജിറ്റല്‍ അറസ്റ്റിലാണെന്ന് അറിയിച്ച് പണം തട്ടിയെടുക്കുകയായിരുന്നു. ഈ പണം അന്‍വര്‍ഷാദിന്റേയും അമിര്‍ഷാദിന്റേയും പേരിലുള്ള ട്രാവല്‍ ആന്‍ഡ് ടൂര്‍സ് കമ്പനിയുടെ അക്കൗണ്ടിലെത്തുകയും പിന്നീട് ക്രിപ്‌റ്റോ കറന്‍സിയാക്കി മാറ്റുകയും ആയിരുന്നു.

Similar News